കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ‘ഒറ്റി’ന്റെ മോഷൻ പോസ്റ്റർ പുറത്ത്
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ആദ്യ ദ്വിഭാഷാ ചിത്രമായ ഒറ്റിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സെപ്റ്റംബർ രണ്ടിന് ഇരു ഭാഷകളിലുമായി ചിത്രം തിയേറ്ററുകളിലെത്തും.
ടിപി ഫെല്ലിനിയാണ് ഒറ്റിന്റെ സംവിധായകൻ. ‘രണ്ടക്കം’ എന്ന പേരിലാണ് ചിത്രം തമിഴിൽ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ദി ഷോ പീപ്പിളിന്‍റെ ബാനറിൽ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ‘ഒറ്റ്’. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0