Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം :കാശ്മീരിനെ ആസാദ് കാശ്മീർ എന്ന് വിശേഷിപ്പിച്ച കെ.ടി.ജലീലിനെതിരെ ബി ജെ പി കോട്ടയം മണ്ഡലം കമ്മറ്റി പ്രതിഷേധയോഗവും കോലം കത്തിക്കലും സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് കെ പി ഭുവനേശ്, ജില്ലാസെക്രട്ടറി സോബിൻ ലാൽ, ജില്ലാ ട്രഷറർ ഡോ.ശ്രീജിത്ത് കൃഷ്ണൻ സംസ്ഥാന കൗൺസിൽ അംഗം സി എൻ സുഭാഷ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്ദൻ നട്ടാശ്ശേരി, ജതീഷ് കോടപ്പള്ളി, വിനു ആർ മോഹൻ, എം എൻ അനിൽകുമാർ, സന്തോഷ് ശ്രീവത്സം, റെജി റാം, ശ്രീകുമാർ എം കെ , വിനോദ് പി എൻ , എബി മണക്കാട്ട്, നിഷാദ് പി എൻ , സന്തോഷ് ടി ടി , പി എസ് ധനപാലൻ, എസ് സത്യൻ എന്നിവർ നേതൃത്വം നൽകി.