കൊച്ചി മെട്രോ രാത്രി 10.30 വരെയായി നീട്ടി, ജനുവരി 9 വരെ 11 മണിക്ക് അവസാന സർവീസ്
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി മെട്രോ സർവീസ് രാത്രി 10.30 വരെയാക്കി നീട്ടി. വ്യാഴാഴ്ച മുതൽ ആലുവയിൽ നിന്ന് പേട്ടയിലേക്കും പേട്ടയിൽ നിന്ന് ആലുവയിലേക്കും എല്ലാ ദിവസവും രാത്രി 10.30ന് അവസാന സർവീസ് പുറപ്പെടും.
യാത്രക്കാരുടെ അഭ്യർഥനയെ തുടർന്ന് ഡിസംബർ 20 മുതൽ രാത്രി 10.30 വരെ പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി മെട്രോ സർവീസ് നടത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയത്ത് യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെയാണ് സർവീസ് രാത്രി 10.30 വരെയായി നീട്ടിയത്. രാത്രി 9.30 മുതൽ 10.30 വരെ ഇടവിട്ട് ട്രെയിനുകൾ ഉണ്ടാവും.
ജനുവരി 6 മുതൽ 9 വരെ കൊച്ചി മെട്രോ രാത്രി 11 മണിവരെ സർവീസ് നടത്തും. കൊച്ചി നഗരത്തിലെ പുതുവർഷ ഷോപ്പിങ് സെയിൽ പരിഗണിച്ചാണ് തീരുമാനം. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും അവസാന സർവീസ് 11 മണിക്കായിരിക്കും പുറപ്പെടുക.
Third Eye News Live
0