play-sharp-fill
മതംമാറ്റത്തിന് വിധേയരായ സ്ത്രീകള്‍ക്ക് പുനരധിവാസ സഹായവുമായി “ദി കേരള സ്റ്റോറി’ നിര്‍മാതാക്കള്‍.മതപരിവര്‍ത്തനത്തിന് വിധേയരായ മൂന്നുറോളം പേര്‍ക്ക് സഹായം!!!!

മതംമാറ്റത്തിന് വിധേയരായ സ്ത്രീകള്‍ക്ക് പുനരധിവാസ സഹായവുമായി “ദി കേരള സ്റ്റോറി’ നിര്‍മാതാക്കള്‍.മതപരിവര്‍ത്തനത്തിന് വിധേയരായ മൂന്നുറോളം പേര്‍ക്ക് സഹായം!!!!

സ്വന്തം ലേഖകൻ

മുബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായ പെണ്‍കുട്ടികള്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ സാമ്ബത്തികസഹായം നല്‍കാനൊരുങ്ങി വിവാദചിത്രം ‘ദ കേരള സ്റ്റോറി’യു‌ടെ അണിയറ പ്രവര്‍ത്തകര്‍.

മതപരിവര്‍ത്തനത്തിന് വിധേയരായി എന്ന് അവകാശപ്പെട്ട മൂന്നുറോളം പേര്‍ക്ക് സഹായം എത്തിക്കുമെന്നാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി 51 ലക്ഷം രൂപ മാറ്റിവയ്ക്കുമെന്നും നിര്‍മാതാവ് വിപുല്‍ ഷാ, സംവിധായകന്‍ സുദിപ്തോ സെന്‍ എന്നിവര്‍ അറിയിച്ചു.

മതപരിവര്‍ത്തനത്തിന് വിധേയരായി എന്ന് അവകാശപ്പെട്ട 26 പെണ്‍കുട്ടികളെ പങ്കെടുപ്പിച്ച്‌ മുംബൈയില്‍ നടത്തിയ പരിപാടിയില്‍ വച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.

Tags :