കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കണ്ണൂർ : പയ്യന്നൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്തു.
പയ്യന്നൂർ ചെറുപുഴ പ്രാപൊയിൽ സ്വദേശി പനംകുന്നിൽ ശ്രീധരൻ (63) ആണ് മരിച്ചത്. വെട്ടേറ്റ ഭാര്യ സുനിത ചികിത്സയിലാണ്. ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്.
കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണം. വാക്ക് തക്കത്തെ തുടർന്ന് ശ്രീധരൻ സുനിതയെ വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെട്ടേറ്റ സുനിത വീട്ടിൽ നിന്നിറങ്ങി ഓടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.പിന്നീട് പോലീസ് എത്തി ശ്രീധരനെ തിരഞ്ഞു പോയ സമയത്താണ് വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0