ഒന്നാം പാപ്പാനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി; ദുരിതത്തിലായ മലയാലപ്പുഴ രാജന് ഒടുവില്‍ ആശ്വാസം!!!; ഒന്നാംപാപ്പാന്റെ സസ്പെൻഷൻ പിൻവലിക്കും; രണ്ടാംപാപ്പാനോട് ഇണങ്ങാതെ വന്നതോടെയാണ് നടപടി
സ്വന്തം ലേഖകൻ
കോന്നി: ഒന്നാം പാപ്പാനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതിനെ തുടര്‍ന്ന് ദുരിതത്തിലായ മലയാലപ്പുഴ രാജന് ഒടുവില്‍ ആശ്വാസം. ഒന്നാംപാപ്പാന്റെ സസ്പെൻഷൻ പിൻവലിക്കും. രണ്ടാംപാപ്പാനോട് ഇണങ്ങാതെ വന്നതോടെയാണ് നടപടി.
ഒന്നാംപാപ്പാന്‍ സസ്പെന്‍ഷനിലായതാണ് ആനയുടെ പരിപാലനത്തെ ബാധിച്ചത്. മദപ്പാടിലായ രാജനെ എട്ടുമാസമായി അഴിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ആനയാണ് മലയാലപ്പുഴ രാജന്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വംബോര്‍ഡുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഒന്നാംപാപ്പാന്‍ സസ്പെന്‍ഷനിലായത്. രണ്ടാംപാപ്പാനെ ആന അടുപ്പിക്കില്ലായിരുന്നു. ആനക്കാരെ കണ്ടാല്‍ മടലെടുത്ത് എറിഞ്ഞോടിക്കും. എന്നാല്‍ നാട്ടുകാരോട് പ്രശ്നമില്ല.
എട്ടുമാസമായി ആനയെ ഒരേ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. പിണ്ഡം വാരിമാറ്റാന്‍ വരുന്ന രണ്ടാംപാപ്പാനെ വിരട്ടി ഓടിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരായ ആനപ്രേമികളാണ് ആനയുടെ കാര്യങ്ങള്‍ പ്രധാനമായി നോക്കിയത്. പുതിയ പാപ്പാന്‍ വന്ന് ചട്ടംപഠിപ്പിക്കുന്നതും അനുവദിക്കില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.