മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടർമാർ എത്തിയില്ല; അമ്മയുടെ മടിയില്‍കിടന്ന് അഞ്ചുവയസ്സുകാരന് മരിച്ചു
മധ്യപ്രദേശ്: ഡോക്ടര്‍മാര്‍ എത്താത്തതിനെ തുടര്‍ന്ന് അമ്മയുടെ മടിയില്‍ കിടന്ന് അഞ്ചു വയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ചികിത്സ നല്കാന് ഡോക്ടര്‍മാര്‍ കൂട്ടാക്കിയില്ലെന്ന് കുടുംബം ആരോപിച്ചു.
ആശുപത്രിയിലെത്തിച്ച കുട്ടിയെയും കൊണ്ട് മണിക്കൂറുകളോളം ആശുപത്രിയില്‍ കാത്തിരുന്നിട്ടും ഡോക്ടര്‍മാരോ ആരോഗ്യപ്രവര്‍ത്തകരോ കുട്ടിയെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ലെന്ന് പിതാവ് സഞ്ജയ് പാന്ദ്രെ പറഞ്ഞു.
അഞ്ചുവയസുകാരനായ ഋഷിയുടെ മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ എത്തിയില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടറിന്റെ ഭാര്യ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് കൃത്യ സമയത്ത് എത്തിച്ചേരാന്‍ സാധിക്കാതിരുന്നതെന്നാണ് ഡോക്ടര്‍ നല്കിയ വിശദീകരണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group