
സ്വന്തം ലേഖകൻ
ചില ചിത്രങ്ങള്‍ക്ക് പിന്നിൽ പല കഥകൾ പറയാനുണ്ടാകും. അതൊക്കെ പലപ്പോഴും നമ്മൾക്ക് അറിയാവുന്ന ചിത്രങ്ങളും കഥകളും ആയിരിക്കും. പലരും ലക്ഷങ്ങളും കോടികളും മുടക്കിയാണ് പല ചിത്രങ്ങളും വാങ്ങി വീടുകളില്‍ സൂക്ഷിക്കുന്നത്.
ഇതിൽ വളരെ വ്യത്യസ്തമായ ശാപത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരു കൊച്ചുകുട്ടിയുടെ കണ്ണില്‍ നിന്ന് കണ്ണുനീര് ഒഴുകുന്ന ചിത്രം. ഭക്ഷണത്തിനോ മറ്റെന്തിനോ വേണ്ടി കരയുകയാണ് ചിത്രത്തിലെ കുട്ടി. എന്നാല്‍ ഈ ചിത്രം ആരു വീട്ടില്‍ സൂക്ഷിച്ചാലും, അവിടെ നാശം വരുമെന്നാണ് പലരും വിശ്വസിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറ്റാലിയന്‍ കലാകാരന് ബ്രൂണോ അമാഡിയോ അനാഥാലയത്തിലേക്ക് നിരവധി യാത്രകള്‍ നടത്തി അവിടെയുള്ള കുട്ടികളുടെ വേദന കണ്ടു. കരയുന്ന 65 കുട്ടികളുടെ ചിത്രങ്ങള്‍ ഇങ്ങനെയാണ് ബ്രൂണോ നിര്‍മ്മിച്ചത്. അത് രണ്ടാം ലോക മഹായുദ്ധകാലമായിരുന്നു. ദശലക്ഷക്കണക്കിന് കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ അനാഥാലയത്തിലെത്തിയിരുന്നു, പരസ്പരം ഭാഷ പോലും അറിയില്ല. ഈ ചിത്രങ്ങളിലൊന്നിന് ദി ക്രൈയിംഗ് ബോയ് എന്നാണ് പേര്. പിന്നീട് ഇത് ബ്രിട്ടനില്‍ ശാപ പെയിന്റിംഗ് എന്നറിയപ്പെട്ടു. സൂക്ഷിപ്പുകാര്‍ക്ക് വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. പ്രത്യേകിച്ചും പെയിന്റിംഗിന്റെ പ്രിന്റുകള്‍ എവിടെയായിരുന്നാലും തീ ഉണ്ടാകുമായിരുന്നുവത്രെ.
എന്തായാലും, ക്രൈയിംഗ് ബോയ് സീരീസില്‍ മൊത്തം അറുപത് പെയിന്റിംഗുകള്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. അവയില്‍ പലതും വിറ്റഴിഞ്ഞു. ഈ പെയിന്റിംഗ് സൂക്ഷിച്ച വീടുകളില്‍ തീപ്പിടിത്തം ഉണ്ടാകുന്ന വാര്‍ത്തകള്‍ ആദ്യം യുകെയില്‍ നിന്നുമാണ് വന്നു തുടങ്ങിയത്. താമസിയാതെ യൂറോപ്പിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പടര്‍ന്നു. 1985 സെപ്തംബര്‍ 4 -ന് ബ്രിട്ടീഷ് ടാബ്ലോയിഡ് ദിനപത്രമായ ‘ദി സണ്‍’ ആണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തീപിടിത്തത്തില്‍ ഒരു ദമ്പതികളുടെ വീട് കത്തിനശിച്ചുവെന്നും, ‘ദ ക്രൈയിംഗ് ബോയ്’ എന്ന ചിത്രത്തിന് ചുറ്റുപാടും കത്തിനശിച്ചിട്ടും, അവശിഷ്ടങ്ങള്‍ക്കിടയില്‍ അത് മാത്രം നശിക്കാതെ കിടന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.
പിന്നീട് അത്തരത്തിലുള്ള നിരവധി കഥകള്‍ ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ചു. അതോടെ അതൊരു ശപിക്കപ്പെട്ട ചിത്രമായി ആളുകള്‍ കാണാന്‍ തുടങ്ങി. യുകെയില്‍ ചിത്രത്തിന്റെ അൻപതിനായിരത്തിലധികം കോപ്പികളാണ് വിറ്റുപോയത്. അതിന്റെ ശാപകഥകള്‍ പ്രചരിച്ചതോടെ ആളുകള്‍ ഈ പെയിന്റിംഗ് വാങ്ങിക്കാതായി.
അത് ഒരു ശപിക്കപ്പെട്ട ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. കാരണം, അത് വീട്ടില്‍ വച്ചാല്‍ തീപിടിത്തമോ, ദുര്‍മരണങ്ങളോ ഉണ്ടാകുമെന്ന് ആളുകള്‍ വിശ്വസിച്ചു. ഇത് വരച്ചത് ഇറ്റാലിയന്‍ ചിത്രകാരനായ ജിയോവാനി ബാര്‍ഗോലിനാണെന്ന് പലരും ഊഹിക്കുന്നു.
എന്തായാലും 1980കളില്‍, ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ ഒരു ചിത്രമായിരുന്നു ഇത് എന്നതില്‍ സംശയമില്ല. അനവധി തീപിടിത്തങ്ങളുടെയും, മരണങ്ങളുടെയും പേരില്‍ ഈ ചിത്രം പഴികേട്ടു. പലരും ഭയന്ന് വീട്ടില്‍ തൂക്കിയിട്ടിരുന്ന ഈ ചിത്രം ദൂരേയ്ക്ക് എറിഞ്ഞു കളയുകയോ, കത്തിക്കുകയോ ചെയ്തു.
എന്നാല്‍ ഇതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഓസ്ട്രേലിയയിലെ പല ഓണ്‍ലൈന്‍ സൈറ്റുകളിലും ഈ ചിത്രം ഇന്നും ലഭ്യമാണ്.







