
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ. തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം “കൃഷ്ണവേണി”യിൽ പ്രവാസിയായ റോയ് വാസുദേവന്റെ ഭാര്യ അഷ്ടമി(33), അയൽവാസി കാട്ടിൽ പുത്തൻവീട്ടിൽ സുബിൻ എന്നിവരാണ് ഒളിച്ചോടിയത്.
ഇരുവരെയും കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയായ ഭർത്താവിനെയും, 11 വയസ്സുള്ള മകളെയും ഉപേക്ഷിച്ചാണ് അഷ്ടമി അയൽവാസിയായ യുവാവിനൊപ്പം ഒളിച്ചോടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെയാണ് ഇരുവരും ഒളിച്ചോടിയത്. കല്ലമ്പലം പൊലീസിനു പരാതി ലഭിച്ചതിനെത്തുടർന്ന് കാമുകി കാമുകന്മാരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
അഷ്ടമിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സുബിനെ ആറ്റിങ്ങൽ സബ്ജയിലിലേക്കും റിമാൻഡ് ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
അടുത്ത കാലത്താണ് അഷ്ടമിയുടെ ഭർത്താവ് റോയി വാസുദേവ് തോട്ടയ്ക്കാട്ട് സ്വന്തമായി വീട് വച്ച് അഷ്ടമിയും മകളുമായി താമസം തുടങ്ങിയത്. അതിനുശേഷം ഭർത്താവ് റോയ് ദുബായിലെ ജോലിസ്ഥലത്തേക്ക് മടങ്ങി. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും അഷ്ടമി എടുത്തിട്ടുണ്ടെന്ന് ഭർത്താവിന്റെ പരാതിയിൽ പറയുന്നു.







