
സ്വന്തം ലേഖകൻ
കോട്ടയം ലക്ഷ്മി സിൽക്സിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മെഗാസമ്മാനമായ റെനോൾട്ട് ക്വിഡ് കാറിൻറെ നറുക്കെടുപ്പ് കൊശമറ്റം ഗ്രൂപ്പ് ചെയർമാൻ മാത്യു ചെറിയാൻ നിർവഹിച്ചു. മെഗാ സമ്മാനത്തിന് അശ്വിനി എസ് നായർ അർഹയി.
രണ്ടാം സമ്മാനമായി ഇലക്ട്രിക് സ്കൂട്ടർ താക്കോൽദാനം ഫിലിപ്പ് എബ്രഹാമിന് വെസ്റ്റ് സി.ഐ ആർ പി അനൂപ് കൃഷ്ണ കൈമാറി. ചടങ്ങിൽ കോട്ടയം മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് ഹാജി എം കെ ഖാദർ, മാനേജിങ് ഡയറക്ടർ രാജേഷ് നമ്പിമഠം, മാനേജിങ് പാർട്ട്നർ ശ്രീലത രാജേഷ്, മാനേജർ വിനു കെ കൂര്യൻ, അരുൺ നായർ, പ്രമോദ് സി നായർ എന്നിവർ പങ്കെടുത്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






