ക്ഷേത്രത്തിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ പൊള്ളലേറ്റ ക്ഷേത്ര പൂജാരി മരിച്ചു ; നിവേദ്യ പായസം പാചകം ചെയ്തശേഷം വീണ്ടും തിടപ്പള്ളിയിൽ വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ ക്ഷേത്ര മേൽശാന്തി മരിച്ചു.കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി അഴൂർ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത് .
കഴിഞ്ഞ മാസം 30 ന് വൈകുന്നേരമായിരുന്നു അപകടം. ക്ഷേത്ര തിടപ്പള്ളിയിൽ നിവേദ്യ പായസം പാചകം ചെയ്തശേഷം വീണ്ടും തിടപ്പള്ളിയിൽ വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം . ഉടനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരിച്ചു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ആശുപത്രി മോർച്ചറിയിൽ .ഭാര്യ ഉമാദേവി .മക്കൾ :ആദിത്യ നാരായണൻ നമ്പൂതിരി ,ആരാധിക (തംബുരു ).സംസ്ക്കാരം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം നാളെ നടക്കും.
Third Eye News Live
0