play-sharp-fill
അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം


സ്വന്തം ലേഖകൻ

കൊല്ലം; മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. കൊല്ലം അഴീക്കലിൽ ഇന്നു പുലർച്ചെയാണ് സംഭവമുണ്ടായത്.


മത്സ്യബന്ധനം നടത്തുന്നതിനിടെ കടലിൽ നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബോട്ടിന് തീപിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ആർക്കും പരിക്കില്ല.

ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്.

ഈ സമയത്ത് ഒൻപത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.

ഇവരെ മറ്റു ബോട്ടുകളിലും വള്ളങ്ങളിലും രക്ഷപ്പെടുത്തുകയായിരുന്നു. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.