പൊലീസുകാരെ വെട്ടിച്ച് തൊടുപുഴയാറിൽ ചാടിയ പ്രതി മരിച്ചു; മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖകൻ
തൊടുപുഴ: പൊലീസുകാരെ വെട്ടിച്ച് പുഴയിൽ ചാടിയ പ്രതി മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ കോലാനി സ്വദേശി ഷാഫി ആണ് മരിച്ചത്. പുഴയിൽ ചാടിയ ഇയാളുടെ മൃതദേഹം കണ്ടെത്തി.
തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് ഇയാൾ കടന്നുകളഞ്ഞത്. അടിപിടിക്കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ പൊലീസുകാരെ തള്ളിമാറ്റി കുതറി ഓടിയ പ്രതി തൊടുപുഴയാറിൽ ചാടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാഫിക്കു വേണ്ടി ഫയർഫോഴ്സ് പുഴയിൽ ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സും സ്കൂബ ഡൈവിങ് സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Third Eye News Live
0