play-sharp-fill
ഹോട് സ്റ്റാർ ആപുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്; സൈബർ തട്ടിപ്പില്‍ കുടുങ്ങി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായി 

ഹോട് സ്റ്റാർ ആപുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്; സൈബർ തട്ടിപ്പില്‍ കുടുങ്ങി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായി 

കാസർകോട്:   ആദൂർ  പൊലീസ് സ്റ്റേഷൻ പരിധിയിലെ യശ്വന്ത (29) എന്നയാള്‍ക്കാണ് പണം നഷ്ടമായത്. കസ്റ്റമർ കെയർ ഏജൻ്റ് എന്ന വ്യാജേന ഫോണില്‍ വിളിച്ചയാള്‍ ‘Avvaldesk’ എന്ന ആപ്പ് ഇൻസ്റ്റാള്‍ ചെയ്യിപ്പിച്ച്‌ 99,623 രൂപ തട്ടിയെടുത്തുവെന്നാണ് യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 420, ഐടി ആക്‌ട് 66 (ഡി) വകുപ്പുകള്‍ പ്രകാരം ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.