play-sharp-fill
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തി തുടങ്ങി: ഇന്നലെ ഉയർത്തിയത് 21 ഷട്ടറുകൾ

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തി തുടങ്ങി: ഇന്നലെ ഉയർത്തിയത് 21 ഷട്ടറുകൾ

 

കുമരകം : ഏറെ കാത്തിരിപ്പിനൊടുവിൽ തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ ഉയർത്തി തുടങ്ങി. 21ഷട്ടറുകൾ ഇന്നലെ ഉയത്തി. രാവിലെ 10 നാണ് ഷട്ടറുകൾ ഉയർത്തുന്ന നടപടികൾ തുടങ്ങിയത്.

ഇന്നലെ വൈകുന്നേരം അഞ്ചുവരെ ഷട്ടറുകൾ ഉയർത്തിയപ്പോൾ കുട്ടനാട്ടിലേക്ക് ന്യായമായ താേതിൽ ജലം ഒഴുകി തുടങ്ങി. വൈകുന്നരേത്തെ വേലിയേറ്റത്തിൽ നീരൊഴുക്ക് വർദ്ധിച്ചിരുന്നു.

എങ്കിലും ഷട്ടറുകൾ ഉയർത്തുന്നതിൻ്റെ പ്രയോജനം കുട്ടനാടൻ ജലാശയങ്ങളിൽ എത്തണമെങ്കിൽ ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതു പാേലെ വേനൽമഴ തുടർന്നാൽ ഉപ്പുവെള്ളം കുട്ടനാട്ടിൽ എത്തില്ല , ശുചീകരണം പൂർണ്ണ താേതിൽ നടക്കുകയും ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ചക്കുള്ളിൽ എല്ലാ ഷട്ടറുകളും ലോക്ക് ഷട്ടറുകളും തുറക്കുന്നതോടുകൂടി നീരൊഴുക്കുവർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

യഥാസമയം ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്താൽ മാത്രമേ കുട്ടനാടൻ ജനതയ്ക്ക് പ്രയോജനം ലഭിക്കു. ഈ വർഷം വൈകിയാണ് ഷട്ടറുകൾ ഉയർത്തിയത്.