താമിര്‍ ജിഫ്രി കസ്റ്റഡിക്കൊല: രണ്ടു പ്രതികള്‍ ദുബൈയിലേക്കു കടന്നതായി സൂചന

താമിര്‍ ജിഫ്രി കസ്റ്റഡിക്കൊല: രണ്ടു പ്രതികള്‍ ദുബൈയിലേക്കു കടന്നതായി സൂചന

സ്വന്തം ലേഖകൻ

മലപ്പുറം: താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തിലെ പ്രതികള്‍ വിദേശത്തേക്കു കടന്നതായി സൂചന. ഡാൻസാഫ് സ്ക്വഡ് അംഗങ്ങളായ ആല്‍ബിൻ അഗസ്റ്റിനും വിപിനും യു.എ.ഇയിലേക്കു കടന്നതായാണു താമിര്‍ ജിഫ്രിയുടെ കുടുംബം പറയുന്നത്.രക്ഷപ്പെടാൻ ഉന്നതസഹായം ലഭിച്ചെന്നു സഹോദരൻ ആരോപിച്ചു.

കേസില്‍ ഇതുവരെയും ഒരാളെപ്പോലും പിടികൂടാൻ ക്രൈംബ്രാഞ്ച് സംഘത്തിനായിട്ടില്ല.താമിര്‍ ജിഫ്രിയെ മര്‍ദിച്ചു കൊലപ്പെടുത്തിയതിനു തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പ്രതികള്‍ വിദേശത്തേക്കു കടന്നതായാണ് റിപ്പോര്‍ട്ടുള്ളത്. നെടുമ്ബാശ്ശേരി വിമാനത്താവളം വഴിയാണ് ആല്‍ബിൻ അഗസ്റ്റിനും വിപിനും ദുബൈയിലേക്കു കടന്നതെന്നാണു വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.പിയുടെ സ്ക്വഡിലെ അംഗങ്ങളായതിനാല്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് ഉന്നതസഹായം ലഭിച്ചതായി താമിര്‍ ജിഫ്രിയുടെ കുടുംബം സംശയിക്കുന്നു.മറ്റു രണ്ട് ഡാൻസാഫ് ഉദ്യോഗസ്ഥരായിരുന്ന ജിനേഷ്, അഭിമന്യു എന്നിവര്‍ക്കും പൊലീസ് തന്നെ സുരക്ഷിതതാവളം ഒരുക്കിയതായാണു സൂചന.

കൊലക്കുറ്റം ചുമത്തപ്പെട്ട നാല് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെടെ സസ്പെൻഷനിലുള്ള എട്ടുപേരും ഒളിവിലാണ്. പ്രതികളെ പിടികൂടാൻ കഴിയാത്തതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിനില്‍ക്കുകയാണ്. സി.ബി.ഐ അന്വേഷണം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ അവസ്ഥയാണുള്ളത്.