video
play-sharp-fill
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടി വെച്ചു കൊല്ലാൻ ജനങ്ങള്‍ക്ക് അനുമതി നല്‍കി തമിഴ്നാട്സർക്കാർ: സർക്കാരിനും സ്റ്റാലിനും അഭിനന്ദന പ്രവാഹം.

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടി വെച്ചു കൊല്ലാൻ ജനങ്ങള്‍ക്ക് അനുമതി നല്‍കി തമിഴ്നാട്സർക്കാർ: സർക്കാരിനും സ്റ്റാലിനും അഭിനന്ദന പ്രവാഹം.

ചെന്നൈ: കൃഷിനാശം ഉണ്ടാക്കി വരുന്നതും, ജനങ്ങള്‍ക്ക് ഭീഷണിയായും തുടരുന്നതുമായ കാട്ടുപന്നികളെ വെടി വെച്ചു കൊല്ലാൻ ജനങ്ങള്‍ക്ക് അനുമതി നല്‍കിയ തമിഴ്നാട് സർക്കാരിനും സ്റ്റാലിനും അഭിനന്ദന പ്രവാഹം.
നാട് ഭരിക്കുന്നവർ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് നില കൊള്ളേണ്ടതെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ഒരു കുറിപ്പിങ്ങനെ

നാട് ഭരിക്കുന്നവർ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് നില കൊള്ളേണ്ടത് . അല്ലാതെ നാട് കൊള്ളയടിച്ച്‌ മക്കള്‍ക്ക് സ്വത്ത് ഉണ്ടാക്കാൻ വേണ്ടിയല്ല . കേന്ദ്ര നിയമത്തെ മറി കടന്നുകൊണ്ട്, സ്റ്റാലിൻ സർക്കാരിൻ്റെ വിപ്ലവകരമായ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷിനാശം ഉണ്ടാക്കി വരുന്നതും, ജനങ്ങള്‍ക്ക് ഭീഷണിയായും തുടരുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ ജനങ്ങള്‍ക്ക് അധികാരംനല്‍കി , തമിഴ്നാട് സർക്കാർ കാട്ടുപന്നികളെ വെടി വെച്ചു കൊല്ലാൻ അനുമതി നല്‍കിയതില്‍ കർഷകർക്ക് ആശ്വാസം .

വനം അതിർത്തിയില്‍ നിന്നും 3 കിലോമീറ്റർ ദൂരപരിധിനിശ്ചയിച്ചു കൊണ്ട് വനത്തില്‍ നിന്നും 3കിലോമീറ്ററിന് പുറത്ത് വച്ച്‌ യാതൊരു മാനദണ്ഡവും പാലിക്കാതെ കർഷകർക്കും നാട്ടുകാർക്കും കാട്ടുപന്നികളെവെടി വച്ചു കൊല്ലാമെന്ന് തമിഴ്നാട് സർക്കാർ അനുമതി നല്‍കി.