മൂന്നു ദിവസം മുന്‍പ് ഗായത്രി കാട്ടാക്കടയിലെ വീട്ടില്‍ നിന്നു പോയി; ഇതിനിടെ ഒരു പള്ളിയില്‍ വച്ച് പ്രവീണ്‍ താലികെട്ടുന്ന ചിത്രം ഗായത്രി സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസാക്കി; പ്രവീണിന് തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചു; ഒപ്പം പോകണമെന്ന് ഗായത്രി വാശി പിടിച്ചു; ഇതേ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയില്‍ എത്തിയപ്പോൾ ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചു ഗായത്രിയെ പ്രവീണ്‍ കൊലപ്പെടുത്തി; നാടകീയ നിമിഷങ്ങൾക്കൊടുവിൽ കുറ്റസമ്മതം നടത്തി പ്രവീൺ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കാട്ടാക്കട സ്വദേശിനി ഗായത്രിയുടേതു കൊലപാതകമെന്നു പൊലീസ്.പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തിനു കാരണം. തര്‍ക്കത്തെ തുടര്‍ന്ന് ഗായത്രിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു യുവതിക്ക് ഒപ്പമുണ്ടായിരുന്ന കൊല്ലം പരവൂര്‍ സ്വദേശിയായ പ്രവീണ്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൊലപാതകത്തിലേക്ക് നയിച്ചത് പെട്ടന്നുണ്ടായ പ്രകോപനം ആണ്. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന കാമുകന് പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. ഗായത്രിയെ ഒപ്പം കൂട്ടി തമിഴ്നാട്ടിലേക്ക് പോകാന്‍ പ്രവീണ്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍, താനും കൂടെ വരുമെന്ന വാശിയിലായിരുന്നു ഗായത്രി. ഇതേ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയില്‍ എത്തിയപ്പോഴാണ് ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചു യുവതിയെ പ്രവീണ്‍ കൊലപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ചെന്ന് ഉറപ്പായതോടെ ഉടന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണില്‍ നിന്ന് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് കൊലപാതക വിവരം പ്രവീണ്‍ തന്നെയാണ് പറഞ്ഞതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തിനുശേഷം കടന്നുകളഞ്ഞ പ്രവീണിനെ ഞായറാഴ്ച ഉച്ചയ്ക്കു കൊല്ലം പരവൂരില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെ പ്രവീണ്‍ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. പന്ത്രണ്ടോടെയാണ് ഗായത്രി ഇവിടേയ്ക്ക് വന്നത്. വൈകിട്ട് പ്രവീണ്‍ മുറിയില്‍നിന്നു പുറത്തുപോയി. ആ സമയം മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. രാത്രിയോടെ യുവതി മുറിയിലുണ്ടെന്നു പറഞ്ഞു ഹോട്ടലിലേക്ക് ഒരു ഫോണ്‍ സന്ദേശം വന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിത്തുറക്കുകയുമായിരുന്നു. 107 ആം നമ്ബര്‍ മുറില് ഒരു സ്ത്രീ മരിച്ചുവെന്നായിരുന്നു ഹോട്ടല്‍ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെയെത്തിയ കോള്‍. ജീവനക്കാര്‍ തിരക്കിയെത്തിയപ്പോള്‍ മുറി പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് അരിസ്റ്റോ ജംഗ്ഷനില്‍ ഉള്ള ഹോട്ടലിലെ മുറിയില്‍ ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി.
നഗരത്തിലെ ഒരു പ്രശസ്ത ജുവലറിയില്‍ പ്രവീണും ഗായന്ത്രിയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എട്ട് മാസം മുന്‍പ് ഗായന്ത്രി ജോലി ഉപേക്ഷിച്ചുവെങ്കിലും ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു. ഇതിനിടെ പ്രവീണ്‍ ഗായത്രിയെ വിവാഹം കഴിച്ചുവെന്നും വിവരമുണ്ട്. പള്ളിയില്‍ വച്ച് വിവാഹം നടത്തിയ ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നാല്‍ മാത്രമേ മരണകാരണം കൃത്യമായി വ്യക്തമാകുകയുള്ളു. ജൂവലറിയിലെ ജോലി ഉപേക്ഷിച്ച ഗായത്രി കാട്ടാക്കടയിലെ ഒരു ജിമ്മില്‍ ട്രെയിനറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും ആരുമറിയാതെ അടുപ്പം തുടരുകയായിരുന്നു.