ഒരു കെെയില്‍ ബസിന്റെ സ്റ്റിയറിംഗും മറുകെെയില്‍ ഫോണും ; താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആർടിസി ഡ്രെെവറുടെ അപകടകരമായ ഡ്രെെവിംഗ് ; ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പിന്റെ നടപടി ; അഞ്ച് ദിവസത്തേക്ക് റോഡ് സുരക്ഷാ ക്ലാസിലും ഡ്രൈവർ പങ്കെടുക്കണം ; നടപടി സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെ
സ്വന്തം ലേഖകൻ
കോഴിക്കോട്: താമരശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്‌ആർടിസി ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കെഎസ്‌ആർടിസി ഡ്രൈവർ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ഇതിന് പുറമേ അഞ്ച് ദിവസത്തേക്ക് റോഡ് സുരക്ഷാ ക്ലാസിലും ഡ്രൈവർ പങ്കെടുക്കണം. കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടേതാണ് നടപടി.
കഴിഞ്ഞ ശനിയാഴ്‌ചയാണ് ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് മുഹമ്മദ് റാഫിഖ് ബസോടിച്ചത്. കല്‍പ്പറ്റ പഴയ സ്റ്റാൻഡില്‍ നിന്ന് വൈകിട്ട് 4.50ന് പുറപ്പെട്ട കോഴിക്കോടേക്കുള്ള ‘KL 15 8378’ എന്ന ബസിലായിരുന്നു സംഭവം. തുടർച്ചയായി ഡ്രെെവർ ഫോണ്‍ ഉപയോഗിച്ചതോടെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകർത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കെെയില്‍ ബസിന്റെ സ്റ്റിയറിംഗും മറുകെെയില്‍ ഫോണും വച്ച് വാഹനം ഓടിക്കുന്ന ഡ്രെെവറെ പുറത്തുവന്ന വീഡിയോയില്‍ കാണാം. യാത്രക്കാർ തന്നെയാണ് താമരശേരി പൊലീസില്‍ പരാതി നല്‍കിയത്. ഒമ്ബത് ഹെയർ പിൻ വളവുകളുള്ള ഏറെ ശ്രദ്ധയോടെ ഓടിക്കേണ്ട ചുരം പാതയിലാണ് പലതവണയായി ഫോണ്‍ ഉപയോഗിച്ചുകൊണ്ട് കെഎസ്‌ആർടിസി ഡ്രെെവർ ബസോടിച്ചത്.