താമരശ്ശേരിയിൽ മയക്കുമരുന്ന് വേട്ട ; എം ഡി എം എയുമായി വ്യാപാരികൾ പിടിയിൽ
താമരശ്ശേരിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 152 ഗ്രാം എം ഡി എം എ യുമായി മയക്കുമരുന്ന് വ്യാപാരിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പിടികൂടി.
പുതുപ്പാടി അടിവാരം പഴയിടത്ത് നൗഷാദ്(45) ആണ് പിടിയിലായത്. അടിവാരത്ത് മിഠായി ഉള്‍പ്പെടെയുള്ളവയുടെ മൊത്ത വ്യാപാരം നടത്തി വരുന്നയാളാണ്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്.
അഞ്ചോളം ഏജന്റുമാര്‍ വഴിയാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇവരെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. ആറ് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പ്രതിയെ താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0