റോഡിലെ കുഴി കാരണം ഓരം ചേർന്ന് പോയ കാർ റോഡ് സൈഡിലെ തോട്ടിൽ വീണു ; യാത്രക്കാര്‍ക്ക് പരിക്ക്
കോഴിക്കോട് : താമരശ്ശേരി അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. വയനാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന മേല്‍മുറി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
റോഡിലെ കുഴി കാരണം ഓരം ചേർന്ന് പോയ റോഡ് സൈഡിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് കാറില്‍ ആറു പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. തോട്ടിലേക്ക് മറിഞ്ഞ കാര്‍ കുത്തനെ നില്‍ക്കുകയായിരുന്നു. ഏറെ ശ്രമപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0