play-sharp-fill
തളിയിൽക്കോട്ടയിലെ ചാത്തനേറ്: ചാത്തന്റെ വിരലടയാളം പരിശോധിക്കാൻ പൊലീസ്; സംശയിക്കുന്നവരെയും യുവാക്കളെയും ചൊവ്വാഴ്ച വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തും

തളിയിൽക്കോട്ടയിലെ ചാത്തനേറ്: ചാത്തന്റെ വിരലടയാളം പരിശോധിക്കാൻ പൊലീസ്; സംശയിക്കുന്നവരെയും യുവാക്കളെയും ചൊവ്വാഴ്ച വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തും

തേർഡ് ഐ ബ്യൂറോ

കോട്ടയം: തളീക്കോട്ടയിലെ ചാത്തനേറ് സംഭവത്തിൽ ചാത്തന്മാരുടെ വിരലടയാളം ശേഖരിക്കാനൊരുങ്ങി പൊലീസ്. ചാത്തനേറിനു പിന്നിൽ സംശയിക്കുന്നവരുടെ വിരലടയാളം ചൊവ്വാഴ്ച പൊലീസ് ശേഖരിക്കും. നാലു ദിവസം മുൻപാണ് തളീക്കോട്ട ഭാഗത്ത് വീടുകൾക്കു നേരെ ചാത്തനേറ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിയോടും, മുൻപ് കേസുകളിൽ പ്രതിയായ യുവാവിനോടും ചൊവ്വാഴ്ച രാവിലെ പത്തു മണിയ്ക്കു സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

നാലു ദിവസം മുൻപാണ് തളീക്കോട്ട ഭാഗത്ത് വീടുകൾക്കു നേരെ കല്ലേറുണ്ടായത്. പ്രദേശത്തെ നാലു വീടുകൾക്കു നേരെ ആദ്യം ഏറുണ്ടായി. കല്ലും, കട്ടയും, ഓടും ബിയർ കുപ്പിയും എല്ലാം എടുത്ത് വീടുകൾക്കു നേരെ എറിയുകയാണ് ഉണ്ടായത്. തുടർന്നു, വീട്ടുകാർ വിവരം വെസ്റ്റ് പൊലീസിൽ അറിയിച്ചു. ഇതിനു ശേഷം രാത്രിയിൽ പൊലീസ് പ്രദേശത്ത് എത്തി കാവൽ നിന്നു. എന്നാൽ, പൊലീസ് പോയതിനു പിന്നാലെ പ്രദേശത്ത് കല്ലേറ് വീണ്ടും രൂക്ഷമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീടിന്റെ കുളിമുറിയിലേയ്ക്കു ബിയർ കുപ്പി എറിഞ്ഞിരുന്നു. ഇതേ തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ ഒൻപതാം ക്ലാസുകാരനാണ് ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. തുടർന്നു വിവരം പൊലീസിൽ അറിയിച്ചു. എന്നാൽ, പ്രദേശത്തെ സ്ത്രീകളുടെ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന കേസിൽ നേരത്തെ പൊലീസ് പിടികൂടിയ പ്രദേശ വാസിയായ യുവാവിനെയും ചാത്തനേറുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇയാളോടും ചൊവ്വാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ഇത് കൂടാതെ പ്രദേശത്തെ സംശയിക്കപ്പെടുന്ന യുവാക്കളുടെ എല്ലാം വിരലടയാളം പൊലീസ് ശേഖരിക്കുന്നുണ്ട്. ചാത്തനേറിന് ഉപയോഗിച്ച കല്ലിൽ നിന്നും ബിയർ കുപ്പിയിൽ നിന്നും പൊലീസ് സംഘം വിരലടയാളം ശേഖരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവിടെ എത്തുന്ന യുവാക്കളിൽ നിന്ന് അടക്കം വിരലടയാളം ശേഖരിച്ച് കേസ് അന്വേഷിക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.