play-sharp-fill
പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ അമ്യൂസ്‌മെന്റ് പാർക്കിൽ ആർത്തുല്ലസിച്ച് താലിബാൻ തീവ്രവാദികൾ; സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറൽ

പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ അമ്യൂസ്‌മെന്റ് പാർക്കിൽ ആർത്തുല്ലസിച്ച് താലിബാൻ തീവ്രവാദികൾ; സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അധികാരം സ്ഥാപിച്ച ശേഷം കാബൂളിലെ കുട്ടികളുടെ അമ്യൂസ്‌മെന്റ് പാർക്കിൽ ഉല്ലസിച്ചു നടക്കുന്ന താലിബാൻ തീവ്രവാദികളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ.


ചെറിയ കുട്ടികൾക്കുള്ള കാർ റൈഡിൽ ചെറുപ്പക്കാരും മധ്യവയസ്‌കരുമായ താലിബാൻ അംഗങ്ങൾ പങ്കെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എകെ 47 ഉൾപ്പെടെയുള്ള തോക്കുകളും ഇവരുടെ കൈയിൽ ഇരിക്കുന്നത് വിഡിയോയിൽ കാണാം.

മറ്റൊരു വിഡിയോയിൽ പാവക്കുതിരകളെ ഉപയോഗിച്ചുള്ള റൈഡിലും താലിബാൻ അംഗങ്ങൾ കയറിയിരിക്കുന്നത് കാണാം.

കുട്ടികളെ പോലെ ചാടുന്നതും തവളച്ചാട്ടം ചാടുന്നതുമെല്ലാം മറ്റൊരു വിഡിയോയിലുണ്ട്. സന്തോഷപ്പൊട്ടിച്ചിരികളും വിഡിയോയിൽ ഉടനീളം കേൾക്കാം.

പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ താലിബാൻ, അവിടത്തെ ജിമ്മിൽ വർക്ക് ഔട്ട് നടത്തുന്ന ദൃശ്യങ്ങളുമുണ്ട്.

ഷോൾഡർ എക്‌സർസൈസ്, ട്രെഡ്മിൽ റൺ, ബാർബെൽ എക്‌സർസൈസ് തുടങ്ങിയവ അഫ്ഗാനിലെ പരമ്പരാഗത പഷ്തൂൺ വേഷമണിഞ്ഞ് താലിബാൻ അംഗങ്ങൾ നടത്തുന്നതും വിഡിയോയിലുണ്ട്.