തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ കമ്പാർട്ട്മെൻ്റ് മാറി കയറി യുവതി; ഇറങ്ങാനുള്ള ശ്രമത്തിനിടെ ഫ്ലാറ്റ്ഫോമിൽ വീണു; ട്രെയിനിനിടയിൽ പെട്ട് യുവതിയുടെ ഇടതുകാലിൻ്റെ പാദമറ്റു
സ്വന്തം ലേഖകൻ
തലശ്ശേരി: ട്രെയിനിൽ കമ്പാർട്ട്മെൻ്റ് മാറി കയറിയ യുവതി സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമി്‍ വീണ് അപകടം. മുന്നോട്ടെടുത്ത ട്രെയിനിനിടയിൽ പെട്ട് യുവതിയുടെ ഇടതുകാലിന്റെ പാദമറ്റു.
തിരുവനന്തപുരം – ലോകമാന്യതിലക് ട്രെയിനിൽ തിരൂരേക്ക് യാത്ര ചെയ്യാനെത്തിയ പയ്യാവൂർ സ്വദേശിനി മിനി ജോസഫാണ് (47) അപകടത്തിൽ പെട്ടത്. എ.സി കമ്പാർട്ട്മെൻ്റിൽ കയറിയ യുവതി മാറി കയറാനുള്ള ശ്രമത്തിനിടെ ഇറങ്ങുമ്പോഴായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ മിനി ജോസഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രാവിലെ 7.15 നാണ് അപകടം നടന്നത്.
Third Eye News Live
0