കൈവശാവകാശ രേഖ തയ്യാറാക്കാൻ മദ്യവും പെര്‍ഫ്യൂമും, ചോക്ലേറ്റും; ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാൻ അഞ്ച് ലക്ഷം രൂപയും ആവശ്യപ്പെട്ടു; വിജിലൻസ് പിടിയിലായ ഭൂരേഖ തഹസില്‍ദാര്‍ റിമാൻഡില്‍
പാലക്കാട്: കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ പാലക്കാട് വിജിലൻസ് പിടിയിലായ ഭൂരേഖ തഹസില്‍ദാർ റിമാൻഡില്‍.
പാലക്കാട് സ്വദേശി വി. സുധാകരനാണ് പ്രതി. ഫെബ്രുവരി മൂന്ന് വരെയാണ് സുധാകരനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
സുധാകരനെയാണ് തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച കഞ്ചിക്കോട്ടെ സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സുധാകരനെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലകൂടിയ വിദേശ മദ്യവും ചോക്ലേറ്റുകളും പെർഫ്യൂമുകളും സുധാകരൻ കൈക്കൂലിയായി കൈപ്പറ്റിയ ദൃശ്യങ്ങള്‍ പരാതിക്കാരൻ വിജിലൻസിന് കൈമാറിയിരുന്നു.
Third Eye News Live
0