play-sharp-fill
നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി താഴത്തങ്ങാടി ജലോത്സവം നാളെ: ബോട്ട് റേസിന് ഐക്യ ദാർഢ്യവുമായി ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാഡമിയുടെ കുട്ടിതാരങ്ങളുടെ നീന്തൽ പ്രദർശനം; താഴത്തങ്ങാടി പാലത്തിൽ അടിഞ്ഞമാലിന്യം നീക്കിയതിനാൽ ആശങ്ക അകന്നു

നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി താഴത്തങ്ങാടി ജലോത്സവം നാളെ: ബോട്ട് റേസിന് ഐക്യ ദാർഢ്യവുമായി ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാഡമിയുടെ കുട്ടിതാരങ്ങളുടെ നീന്തൽ പ്രദർശനം; താഴത്തങ്ങാടി പാലത്തിൽ അടിഞ്ഞമാലിന്യം നീക്കിയതിനാൽ ആശങ്ക അകന്നു

കോട്ടയം: കോട്ടയം നഗരസഭയും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്‌,ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം,
കോട്ടയം വെസ്റ്റ് ക്ലബ്‌,സംയുക്തമായാണ് 123 ആമത്തെ ഗൈൽ കോട്ടയം ബോട്ട് റേസ് സംഘടിപ്പിക്കുന്നത്.

ചുണ്ടൻ വള്ളങ്ങളും ചെറു കളിവള്ളങ്ങളും വീറും വാശിയും ശക്തിയും കൊണ്ട് വെള്ളപ്പരപ്പിൽ മാറ്റുരയ്ക്കും.പ്രോഗ്രാമിന് സുരക്ഷയ്ക്കായ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ കർശന പോലീസ് കാവലും വെള്ളത്തിൽ പോലീസ് ബോട്ടും ഫയർ ഫോഴ്സിന്റ റെസ്ക്യൂ ടീമും സ്‌ക്യൂബ ടീമും കോട്ടയം ജില്ലയുടെ Rapid Rescue Force,TEAM NANMAKKOOTTAM വും
(Kerala State Diving & Rescue Team Leader)
അബ്ദുൽ കലാം ആസാദിന്റെ
നേതൃത്വത്തിൽ
JR സ്വിമ്മിംഗ് അക്കാദമി റെസ്ക്യൂ ടീം ലീഡേഴ്‌സും ട്രൈനേഴ്സും
മീനച്ചിലാറ്റിൽ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ എത്തുന്നുണ്ട്.

രണ്ടു മാസം കൊണ്ട് JRS അക്കാഡമിയിൽ മീനച്ചിലാറ്റിൽ നീന്തൽ പഠിച്ച അത്ഭുതബാലന്മാർ സൂപ്പർ കിഡ്‌സ് കാറ്റഗറിയിലെ
4 വയസുള്ള ഇരട്ടകൾ ലൂക്കാ ജോസ്,
കേലബ് ജോസ്,അദ്വിക സിജു (4 വയസ് ), ആദിത്യ സേതുപതി, റയാൻ ഷൈജൻ, അഷ്ടമുടിക്കായലിൽ 2.5 കിലോമീറ്റർ ദൂരത്തിൽ നീന്തിയ റിക്കോർഡ് നേടിയ ദയ മേരി അജി തുടങ്ങിയവർ നീന്തൽ പ്രദർശനം നടത്തുന്നു.
4 കിലോമീറ്റർ ദൂരത്തിൽ Open water swimming പരിശീലനം പൂർത്തിയാക്കിയതും World Skill Council Certification യോഗ്യത നേടിയ മിടുക്കരാണിവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ സുരക്ഷയ്ക്കായി ട്രൈനേഴ്സ് അഫ്താബ് അഹ്‌മദ്‌, അമീന മെഹതാബ് തുടങ്ങിയവരും സുരക്ഷാ ഉപകരണങ്ങളോടെ സർവ്വ സജ്ജരായി റെസ്ക്യൂ ടീമും ബോട്ടിൽ അനുഗമിക്കും.

താഴത്തങ്ങാടി പാലത്തിൽ അടിഞ്ഞു കൂടിയ മാലിന്യം 2023 ലും 2024ൽ ഇപ്രാവശ്യവും നീക്കുവാൻ സന്നദ്ധ പ്രവർത്തനം നടത്തിയ JR സ്വിമ്മിംഗ് അക്കാഡമിയെയും ഗ്രാൻഡ് മാസ്റ്റർ ആസാദിനെയും പ്രത്യേകം അഭിനന്ദിച്ചു.
തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പുരോഗതി വിലയിരുത്തി.

തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജയൻ കെ മേനോനും സംഘവും കുമ്മനം കരയിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. കോട്ടയം നഗര സഭയും ഇറിഗേഷൻ വകുപ്പും വെസ്റ്റ് ക്ലബ് അമരക്കാരൻ സുനിൽ എബ്രഹാമിന്റെ കോർഡിനേഷനിൽ ക്ലബ് & റേസ് കമ്മിറ്റി അംഗങ്ങളും സജീവമായി രംഗത്തുണ്ട്.
കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി.