മുഖ്യമന്ത്രിയുടെ പേരില്‍ സംസ്ഥാനത്ത് രാജ്യാന്തര ടെന്നിസ് ടൂര്‍ണമെന്റ്; 40 ലക്ഷം രൂപ അനുവദിച്ചു; വിവിധ രാജ്യങ്ങളില്‍നിന്നായി 64 കളിക്കാര്‍ പങ്കെടുക്കും.
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രിയുടെ പേരില്‍ രാജ്യാന്തര ടെന്നിസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
സിഎംസ് കപ്പ് ഇന്റര്‍നാഷനല്‍ ടെന്നിസ് ടൂര്‍ണമെന്റ് എന്നാണ് പേര്. വരുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യാന്തര ടെന്നിസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനായി 40 ലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ട്രിവാൻഡ്രം ടെന്നിസ് ക്ലബ് സെക്രട്ടറി നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി 40 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍നിന്ന് 64 കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 40 ലക്ഷം രൂപ സമ്മാനത്തുക നല്‍കാനും അവര്‍ക്ക് താമസമൊരുക്കാനും ഉപയോഗിക്കും
Third Eye News Live
0