play-sharp-fill
തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയത് പരാജയഭീതി കൊണ്ട്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് മനസിലാക്കിയാണ് ബിജെപി നിയമസഭയിലേക്ക് പരീക്ഷണം നടത്തുന്നതെന്ന് കെ സി വേണുഗോപാല്‍

തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയത് പരാജയഭീതി കൊണ്ട്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് മനസിലാക്കിയാണ് ബിജെപി നിയമസഭയിലേക്ക് പരീക്ഷണം നടത്തുന്നതെന്ന് കെ സി വേണുഗോപാല്‍

 

സ്വന്തം ലേഖിക

ഡൽഹി: ബിജെപിക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയത് പരാജയഭീതി കൊണ്ടാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് മനസിലാക്കിയാണ് ബിജെപി നിയമസഭയിലേക്ക് പരീക്ഷണം നടത്തുന്നത് എന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും. അശോക് ഗെഹ്ലോട്ട്-സച്ചിന്‍ പൈലറ്റ് തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ബാധിക്കില്ലെന്നും അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. എഐസിസി ആസ്ഥാനത്താണ് യോഗം. മുഖ്യമന്ത്രി അശോക് ഗലോട്ട്, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താശ്ര എന്നിവര്‍ പങ്കെടുക്കും.

ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. 100 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാകും പ്രഖ്യാപിക്കുക. ബിജെപിയുടെ 90 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടികയും ഉടന്‍ പ്രഖ്യാപിക്കും. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ ധാരണയായി.