പത്തുമിനിറ്റിനുള്ളിൽ ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങണം..! കൊവിഡ് ബാധിച്ച് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ ആട്ടിപ്പുറത്താക്കി ഹോസ്റ്റൽ അധികൃതർ; കുട്ടിയെ ഹോസ്റ്റലിൽ നിന്നും ഇറക്കി വിട്ടതായി പരാതി

പത്തുമിനിറ്റിനുള്ളിൽ ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങണം..! കൊവിഡ് ബാധിച്ച് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ ആട്ടിപ്പുറത്താക്കി ഹോസ്റ്റൽ അധികൃതർ; കുട്ടിയെ ഹോസ്റ്റലിൽ നിന്നും ഇറക്കി വിട്ടതായി പരാതി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് ബാധിച്ച് രോഗ മുക്തയായി ചികിത്സയ്ക്കു ശേഷം ഹോസ്റ്റൽ മുറിയിൽ മടങ്ങിയെത്തിയ യുവതിയ്ക്കു അവഗണ. കൊവിഡ് രോഗികൾക്കു സമൂഹം ഒറ്റക്കെട്ടായി പിൻതുണ നൽകണമെന്നു ആവശ്യപ്പെടുമ്പോഴാണ് കേരളത്തിൽ വീണ്ടും കൊവിഡ് രോഗിയ്ക്കു അവഗണന നേരിടേണ്ടി വരുന്നത്. കൊവിഡ് രോഗികളെ അറപ്പോടെയും വെറുപ്പോടെയുമാണ് ഇപ്പോഴും സമൂഹം കാണുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കൊവിഡ് രോഗികളെ അവഗണിക്കരുതെന്നു ആവർത്തിക്കുമ്പോഴാണ് ഇത്തരത്തിൽ രോഗികൾക്കു നേരെ കടുത്ത മോശമായ പെരുമാറ്റം ഉണ്ടാകുന്നത്.

എറണാകുളം ഷേണായിസ് റോഡിലെ വനിതാഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതായാണ് പരാതി. കോവിഡ് ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെയാണ് എറണാകുളത്തെ ഷേണായിസ് റോഡിലെ വനിതാ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തു മിനിറ്റിനുള്ളിൽ ഹോസ്റ്റൽ വിട്ട് ഇറങ്ങണമെന്ന് വാർഡൻ നിർദ്ദേശിച്ചതായി പെൺകുട്ടി പരാതിയിൽ പറയുന്നു. ഹോം ക്വാറന്റീനിൽ കഴിഞ്ഞില്ല എന്ന് ആരോപിച്ചായിരുന്നു ഹോസ്റ്റൽ അധികൃതരുടെ നടപടി. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ആണ് പെൺകുട്ടി ജോലി ചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ കഴിയാതെ വന്നതോടെ പെൺകുട്ടി പെയ്ഡ് ക്വാറന്റീനിൽ മാറി.

പരിശോധനാഫലം നെഗറ്റീവ് ആയതിനു ശേഷം ഇക്കാര്യം ഹോസ്റ്റൽ അധികൃതരെ വിളിച്ച് അറിയിച്ചിരുന്നുവെന്നും മടങ്ങിവരാൻ ഹോസ്റ്റൽ അധികൃതർ പറഞ്ഞതായും പെൺകുട്ടി പറയുന്നു. എന്നാൽ, മടങ്ങിയെത്തിയ പെൺകുട്ടിയോട് ഹോം ക്വാറന്റീനിൽ കഴിയാത്തതിനാൽ ഹോസ്റ്റലിൽ നിന്ന് ഇറങ്ങണം എന്ന് ഹോസ്റ്റൽ വാർഡൻ ആവശ്യപ്പെട്ടു.

പരിശോധനാഫലം നെഗറ്റീവ് ആയത്തിനു ശേഷം ഏഴുദിവസത്തെ ക്വാറന്റീനും കഴിഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ മടങ്ങിയെത്തിയത്. ഹോസ്റ്റൽ അധികൃതർക്ക് എതിരെ പെൺകുട്ടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് എറണാകുളം എസിപി ലാൽജി പറഞ്ഞു.