play-sharp-fill
നാളെ എറണാകുളം- ​ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓടില്ല ; കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൾ റദ്ദാക്കി ; ട്രെയിനുകൾ റദ്ദാക്കിയത് ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്ന്

നാളെ എറണാകുളം- ​ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓടില്ല ; കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൾ റദ്ദാക്കി ; ട്രെയിനുകൾ റദ്ദാക്കിയത് ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്ന്

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൾ റദ്ദാക്കി. നാളത്തെ എറണാകുളം- ​ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് റദ്ദാക്കി. ജനുവരി ഒന്നിലെ ബറൗണി- എറണാകുളം രപ്തി സാ​ഗർ, ജനുവരി അഞ്ചിനുള്ള എറണാകുളം- ബറൗണി രപ്തി സാ​ഗർ എക്സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.

ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്. ജനുവരി ഒന്നിനുള്ള കൊച്ചുവേളി- കോർബ, ജനുവരി മൂന്നിനുള്ള കോർബ- കൊച്ചുവേളി എക്സ്പ്രസ്, ജനുവരി 2,3,7,9,10 തീയിതികളിലെ കൊച്ചുവേളി- ​​ഗോരഖ്പുർ, ജനുവരി 4,5,7,11,12 തീയതികളിലെ ​ഗോരഖ്പുർ- കൊച്ചുവേളി എക്സ്പ്രസുകളും റദ്ദാക്കിയവയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group