പകല്‍ കറങ്ങിനടന്ന് അമ്പലങ്ങൾ നോക്കിവെക്കും;രാത്രിയിൽ അമ്പലത്തിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിലോ റബ്ബര്‍തോട്ടത്തിലോ കഴിഞ്ഞ ശേഷം പുലർച്ചെ മോഷണം ;വിവിധ ജില്ലകളിലായി എഴുപത്തിയഞ്ചോളം മോഷണ കേസുകൾ ; കുപ്രസിദ്ധ മോഷ്ടാവ് അപ്പക്കല്‍ പരീത് ഒടുവില്‍ പിടിയിലായത് ഇങ്ങനെ..
സ്വന്തം ലേഖിക
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് അപ്പക്കല്‍ പരീത് പോലീസിന്റെ പിടിയില്‍. കാരാട്ടൂപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്.
കോതമംഗലം പോത്താനിക്കാട് സ്വദേശിയായ ഇയാള്‍ വിവിധ ജില്ലകളിലായി എഴുപത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ്. മോഷണങ്ങള്‍ തടയുന്നതിന് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ ജയില്‍ മോചിതനായത്. പകല്‍ സമയം കറങ്ങി നടന്ന് മോഷണം നടത്താന്‍ കഴിയുന്ന അമ്ബലങ്ങള്‍ കണ്ടുപിടിക്കും. അമ്ബലത്തിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിലോ റബ്ബര്‍തോട്ടത്തിലോ രാത്രി കഴിഞ്ഞ് പുലര്‍ച്ചെ മോഷണം നടത്തി തിരിച്ചു പോവുകയാണ് പ്രതിയുടെ രീതി.
ഏ.എസ്‌പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്, എസ്‌ഐ റിന്‍സ്.എം.തോമസ്, ഏ. എസ്‌ഐ വി.ആര്‍.സുരേഷ്, എസ്.സി.പി. ഒമാരായ പി.എ.അബ്ദുള്‍ മനാഫ്, എം.ബി സുബൈര്‍ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.