play-sharp-fill
ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി നിര്‍മ്മിച്ച പീഠം തകര്‍ത്തു: കൊഴിഞ്ഞാമ്പാറ എസ്‌ഐയ്ക്കെതിരെ കേസ്

ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി നിര്‍മ്മിച്ച പീഠം തകര്‍ത്തു: കൊഴിഞ്ഞാമ്പാറ എസ്‌ഐയ്ക്കെതിരെ കേസ്

സ്വന്തം ലേഖിക

മാങ്കാവ്: പാലക്കാട് മാങ്കാവില്‍ ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി നിര്‍മ്മിച്ച പീഠം തകര്‍ത്തെന്നു പരാതി.

കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനെതിരെ മഹാമാരിയമ്മന്‍ ക്ഷേത്രം കമ്മറ്റിയുട പരാതിയില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിലെ താത്കാലിക പീഠം ഇരിക്കുന്ന സ്ഥലത്തിന്മേന്‍ ദിനേശനും ക്ഷേത്രം കമ്മറ്റിയും തമ്മില്‍ അവകാശത്തര്‍ക്കം ഉണ്ടായിരുന്നു.

ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി നിര്‍മ്മിച്ച പീഠമാണ് കഴിഞ്ഞദിവസം കൊഴിഞ്ഞാമ്പാറ എസ്‌ഐയുടെ നേതൃത്വത്തില്‍ പൊളിച്ചതെന്നാണ് ആരോപണം. രാവിലെ വിശ്വാസികള്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ ആണ് സംഭവം അറിഞ്ഞത്.

പിന്നാലെ ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചു. അപ്പോഴാണ് പൊളിച്ചതാരാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ ക്ഷേത്രം കമ്മറ്റി ദൃശ്യങ്ങള്‍ സഹിതം പാലക്കാട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.