കൂട്ടുകാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും വീഡിയോ ചിത്രീകരിച്ച് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തലും; ബെംഗളൂരുവിൽ ഭർത്താവിനെതിരെ യുവതിയുടെ പരാതി; യുവതിയുടെ സഹോദരിയേയും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; മുപ്പത്തിയാറുകാരനായ ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു: കൂട്ടുകാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും വീഡിയോ ചിത്രീകരിച്ച് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ടെക്കി ഭർത്താവിനെതിരെ യുവതിയുടെ പരാതി. ബെംഗളൂരു തനിസാന്ദ്രയിലാണ് സംഭവം. സാമ്പിഗേഹള്ളി സ്വദേശിനിയായ 34 കാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് തന്നെ സുഹൃത്തുക്കളോടൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും സെക്‌സ് വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. ഭാര്യയും ഐടി രംഗത്താണ് ജോലി ചെയ്യുന്നത്. പരാതിയെ തുടർന്ന് 36 കാരനായ ഭർത്താവ് അറസ്റ്റിലായി.
മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന് ഭർത്താവ് തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുവിക്കയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് താൻ മാനസികമായി തകർന്നു. വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മർദ്ദിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി യുവതിയുടെ സഹോദരിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും എഫ്‌ഐആറിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയിൽ കൂടുതൽ അന്വേഷണം വേണമെന്നും ഇപ്പോൾ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.