ബീമാപള്ളിയില്‍ കാറിനുള്ളില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു; കാറിൻ്റെ സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയില്‍ 15 കിലോ കഞ്ചാവ് കണ്ടെത്തി
സ്വന്തം ലേഖിക
തിരുവനന്തപുരം: കാറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.
പെരുനെല്ലി ചന്തയ്ക്ക് സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ പ്രമോദ് (23) ആണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാത്രി പത്തരയോടെ ബീമാപള്ളി ഈസ്റ്റ് വാര്‍ഡ് ബദരിയാ നഗര്‍ ഭാഗത്തുവച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ പ്രമോദിനെ കണ്ട പൊലീസ് ഇയാള്‍ സഞ്ചരിക്കുകയായിരുന്ന മാരുതി ഒമിനി തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
ഇതിനിടെ ഒപ്പമുണ്ടായിരുന്ന അബ്ദുള്ള ഓടി രക്ഷപ്പെട്ടു. പരിശോധനയില്‍ സീറ്റിന്റെ അടിയിലും പുറകുവശത്തും എട്ട് പൊതികളിലായി ഒളിപ്പിച്ച നിലയില്‍ 15 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ഒമിനി വാനില്‍ കിലോകണക്കിന് കഞ്ചാവ് കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ആന്ധ്രയില്‍ നിന്നുകൊണ്ടുവന്ന കഞ്ചാവ് ഇവര്‍ കളിയിക്കാവിളയില്‍ നിന്നാണ് വാങ്ങിയത്.
ബീമാപള്ളി ബദ്‌റിയ നഗറില്‍ താമസിക്കുന്ന അബ്‌ദുള്ളയുടെ വീട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്നു ഇത്. ബീമാപള്ളിയില്‍ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും തീരപ്രദേശങ്ങളിലേയ്ക്കും എത്തിക്കാനായിരുന്നു ഇവരുടെ ശ്രമം.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിരവധി കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായ പ്രമോദും അബ്ദുള്ളയും. അബ്ദുള്ളയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.