play-sharp-fill
കോട്ടയത്ത് നിന്നും അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റിയ സംഭവം ; പ്രതിഷേധവുമായ് ഭരണ പ്രതിപക്ഷ സംഘടനകൾ രംഗത്ത്

കോട്ടയത്ത് നിന്നും അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റിയ സംഭവം ; പ്രതിഷേധവുമായ് ഭരണ പ്രതിപക്ഷ സംഘടനകൾ രംഗത്ത്

കോട്ടയം : ചങ്ങനാശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ 5 അധ്യാപികമാരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടിക്കെതിരെ ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത്.

സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎയും പ്രതിപക്ഷ സംഘടനയായ എച്ച്എസ്എസ്ടിഎയുമാണ് നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.


അധ്യാപികമാരെ സ്ഥലം മാറ്റിയ ഡിജിഇയുടെ നടപടിക്കെതിരെ കെഎസ്ടിഎ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്നതരത്തിലുള്ള മുൻ പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ പരാതിപ്പെട്ട അധ്യാപികമാരെ കേൾക്കാതെ ഏകപക്ഷീയമായി സ്ഥലം മാറ്റുന്ന നടപടിയാണ് ഉണ്ടായതെന്ന് സംഘടന കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപികമാരുടെ പരാതി ശരിവക്കുന്ന രീതിയിലുള്ള വനിതാ കമ്മീഷൻ റിപ്പോർട്ട് നിലനിൽക്കെ, അതുപോലും മുഖവിലക്കെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോ ഡിജിഇയോ തയാറായില്ല. പ്രതികാര നടപടിയെന്ന നിലയിലാണ് അഞ്ച് അധ്യാപികമാരെ ദൂരസ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്.

ഈ അധ്യാപക ദ്രോഹനടപടികൾ പിൻവലിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കെഎസ്ടിഎ കോട്ടയം ജില്ലാ സെക്രട്ടറി കെ എസ് അനില്‍കുമാർ ആവശ്യപ്പെട്ടു.