133 അധ്യാപകരുടെ പേര് കൊണ്ട് ഉമ്മന്‍ചാണ്ടിയുടെ ചിത്രം; നിയമന അംഗീകാരത്തിന് വരയിലൂടെ ആദരമര്‍പ്പിച്ച്‌ സ്‌പെഷ്യലിസ്റ്റ് അധ്യാപകന്‍…..

133 അധ്യാപകരുടെ പേര് കൊണ്ട് ഉമ്മന്‍ചാണ്ടിയുടെ ചിത്രം; നിയമന അംഗീകാരത്തിന് വരയിലൂടെ ആദരമര്‍പ്പിച്ച്‌ സ്‌പെഷ്യലിസ്റ്റ് അധ്യാപകന്‍…..

സ്വന്തം ലേഖിക

കോഴിക്കോട്: ഉമ്മൻചാണ്ടിക്ക് വരയിലൂടെ ആദരാഞ്ജലിയര്‍പ്പിച്ച്‌ അദ്ദേഹത്തിന്റെ ഭരണകാലത്ത് നിയമനാംഗീകാരം ലഭിച്ച സ്‌പെഷ്യലിസ്റ്റ് അധ്യാപകൻ.

കോഴിക്കോട് പാറക്കടവ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ അധ്യാപകനായ പന്നിയന്നൂര്‍ സ്വദേശി വത്സൻ പിലാവുള്ളതിലാണ് അംഗീകാരം ലഭിച്ച അധ്യാപകരുടെ പേരുകൊണ്ട് ഉമ്മൻചാണ്ടിയുടെ ചിത്രം വരച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പതിറ്റാണ്ടിലേറെ നിയമനം ലഭിക്കാതിരുന്ന 133 സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിച്ചത് ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ്. അന്ന് നിയമനാംഗീകാരം ലഭിച്ച 133 അധ്യാപകരുടെ പേരുകള്‍ കൊണ്ട് ചിത്രം വരച്ചാണ് പാറക്കടവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വത്സൻ പിലാവുള്ളതില്‍ ഉമ്മൻചാണ്ടിക്ക് ആദരവ് അര്‍പ്പിക്കുന്നത്.

തലസ്ഥാന നഗരിയില്‍ ഉള്ളവരുടെ പേരുകള്‍ തലഭാഗത്തു നിന്ന് തുടങ്ങി കാസര്‍കോട് ഭാഗത്തുള്ളവരുടെ പേരുകള്‍ ഷര്‍ട്ടിലും എഴുതിയാണ് ആദരസൂചകമായി ചിത്രം വരച്ചുതീര്‍ത്തത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 133 സ്‌പെഷ്യലിസ്റ്റ് അധ്യാപകരാണ് ഒന്നും രണ്ടും പതിറ്റാണ്ടായി നിയമനം അംഗീകരിക്കാതെ വിവിധ വിദ്യാലയങ്ങളില്‍ ജോലി ചെയ്തിരുന്നത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ അധ്യാപകര്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും സംഗീതവും ചിത്രവും ഉള്‍പ്പെടെ പഠിക്കുന്ന അധ്യാപകരുടെ നിയമന അംഗീകാരം മാത്രം യാഥാര്‍ഥ്യമായില്ല.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന അധ്യാപക പാക്കേജിലാണ് ഇവരെ കൂടി ഉള്‍പ്പെടുത്തുന്നുതും. ശമ്പളം ലഭിക്കുന്നതും.