play-sharp-fill
വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ അധ്യാപകനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; മരണ കാരണം വ്യക്തമല്ല

വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ അധ്യാപകനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; മരണ കാരണം വ്യക്തമല്ല

വാണിമേല്‍ : വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ അധ്യാപകനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

കൂത്തുപറമ്ബ് കൈതേരി കപ്പണ വെസ്റ്റ് എല്‍ പി സ്കൂള്‍അധ്യാപകനായ വാണിമേല്‍ സ്വദേശി കുളപറമ്ബത്തെ ശ്രീജിത്ത് ( 32 ) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരേതരായ കുളപ്പറമ്ബത്ത് കുട്ടികൃഷ്ണൻ്റെ നമ്ബ്യാരുടെയും ( റിട്ട: സേനാഗം) കോടിയുറ പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ് മിസ്ട്രസ് ജാനുവിന്റെയും മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപക പരിശീലനം കഴിഞ്ഞ് ഈ അടുത്താണ് കണ്ണൂർ ജില്ലയില്‍ അധ്യാപകനായി ചേർന്നത്. ഡിസംബറില്‍ നിശ്ചയിക്കപ്പെട്ട വിവാഹത്തിന്നായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് മരണം.

ഫൈനാർട്സ് മേഖലയില്‍ പരിശീലനം പൂർത്തിയാക്കിയ ശ്രീജിത്ത് നല്ല ചിത്രകാരനും ശില്‍പിയുമായിരുന്നു. സഹോദരി: ശ്രീജ