വിദ്യാർഥിയെ നിലത്ത് മുട്ടുകുത്തിച്ച് നിര്‍ത്തി വടി കൊണ്ട് തല്ലി; തുടര്‍ച്ചയായി ചവിട്ടി; അദ്ധ്യാപകൻ്റെ ക്രൂരത തുറന്നു കാട്ടുന്ന വീഡിയോ പുറത്ത്
സ്വന്തം ലേഖിക
ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ ദൃശ്യങ്ങള്‍ പുറത്ത്.
നിലത്ത് മുട്ടുകുത്തിച്ച് നിര്‍ത്തി ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട് ചിദംബരത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ക്ലാസില്‍ കൃത്യമായി വരാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 500ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.
ക്ലാസിലെ സഹപാഠികളാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. അധ്യാപകനെതിരെ പ്രതിഷേധം ഉയരുകയാണ്. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Third Eye News Live
0