play-sharp-fill
മന്ത്രിയുടെ വാഹനത്തിന്  എസ്‌കോര്‍ട്ട് പോയ പൊലീസ് വാഹനത്തിൻ്റെ ഹോണടി കേട്ട് വെട്ടിച്ച് മാറ്റിയ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഓട്ടോഡ്രൈവർ മദ്യലഹരിയിൽ; ഓ‌ട്ടോഡ്രൈവർക്ക് ലക്കും ലഗാനുമില്ലാതെ ജില്ലാ ആശുപത്രി അലമ്പാക്കി

മന്ത്രിയുടെ വാഹനത്തിന് എസ്‌കോര്‍ട്ട് പോയ പൊലീസ് വാഹനത്തിൻ്റെ ഹോണടി കേട്ട് വെട്ടിച്ച് മാറ്റിയ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഓട്ടോഡ്രൈവർ മദ്യലഹരിയിൽ; ഓ‌ട്ടോഡ്രൈവർക്ക് ലക്കും ലഗാനുമില്ലാതെ ജില്ലാ ആശുപത്രി അലമ്പാക്കി

സ്വന്തം ലേഖകൻ

കോട്ടയം: മന്ത്രി റോഷി അഗസ്റ്റിൻ്റെ എസ്‌കോര്‍ട്ട് വാഹനത്തിൻ്റെ ഹോണടി കേട്ട് വെട്ടിച്ച് മാറ്റിയ ഓട്ടോറിക്ഷാ മറിഞ്ഞുണ്ടായ അപകടം.ഓട്ടോഡ്രൈവർ മദ്യ ലഹരിയിലെന്ന് റിപ്പോർട്ട്.

പരുക്കുകളോടെ ജില്ലാ ആശുപത്രിയിലെത്തിച്ച ഇയാൾ അവിടെ കിടന്ന് ബഹളമുണ്ടാക്കുകയും പിന്നീട് പൊലീസ് അധികൃതർ ഇയാളെ ശാന്തനാക്കുകയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. ടിബി റോഡില്‍ കല്യാണ്‍ സില്‍ക്‌സിന് സമീപം കെഎസ്ആര്‍ടിസി ഭാഗത്ത് നിന്നും ടിബി റോഡ് ഭാഗത്തേക്ക് വരികയായിരുന്നു അശോകന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ.

ഇതേ ഭാഗത്തേക്ക് വരികയായിരുന്ന മന്ത്രി റോഷി അഗസ്റ്റിൻ്റെ വാഹനത്തിന് എസ്‌കോര്‍ട്ട് വന്ന കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ജീപ്പിൻ്റെ ഹോണടി കേട്ട് അശോകന്‍ ഓട്ടോ വെട്ടിച്ച് മാറ്റിയതിനെത്തുടര്‍ന്ന് റോഡരികിലെ സ്ലാബില്‍ കയറി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡിലേക്ക് തന്നെ മറിയുകയായിരുന്നു.

പൊലീസ് വാഹനത്തിലുണ്ടായിരുന്ന ഉദ്യേഗസ്ഥര്‍ തന്നെയാണ് അശോകനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപകടത്തെ തുടര്‍ന്ന് 10 മിനിറ്റോളം ടിബി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.