play-sharp-fill
താഴത്തങ്ങാടിയിലെ കൊടുംക്രൂരൻ മുഹമ്മദ് ബിലാൽ പബ്ജിയ്ക്ക് അഡിക്ട്..! കൊലപാതകത്തിനു പിന്നിൽ വീഡിയോ ഗെയിമിന്റെ നിർണ്ണായക സ്വാധീനവും; ആലപ്പുഴയിലും എറണാകുളത്തും പൊലീസിന്റെ നിർണ്ണായക തെളിവെടുപ്പ്

താഴത്തങ്ങാടിയിലെ കൊടുംക്രൂരൻ മുഹമ്മദ് ബിലാൽ പബ്ജിയ്ക്ക് അഡിക്ട്..! കൊലപാതകത്തിനു പിന്നിൽ വീഡിയോ ഗെയിമിന്റെ നിർണ്ണായക സ്വാധീനവും; ആലപ്പുഴയിലും എറണാകുളത്തും പൊലീസിന്റെ നിർണ്ണായക തെളിവെടുപ്പ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ നിർദയം ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തുകയും, ഭർത്താവിനെ മൃതപ്രായനാക്കുകയും ചെയ്ത കൊടും ക്രൂരൻ മുഹമ്മദ് ബിലാൽ മൊബൈൽ വീഡിയോ ഗെയിമായ പബ്ജിയ്ക്കു അടിമയെന്നു സൂചന. മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ മുഹമ്മദ് ബിലാലിന്റെ പിതാവാണ് മകൻ വീഡിയോ ഗെയിമിനു അടിമയായിരുന്നു എന്നു മൊഴി നൽകിയിരിക്കുന്നത്. ക്രൂരമായ കൊലപാതകത്തിൽ ഈ വീഡിയോ ഗെയിമിന്റൈ സ്വാധീനമുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും.


താഴത്തങ്ങാടി ചിറ്റയിൽ മുഹമ്മദ് ബിലാലിനെ (23)യാണ് സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊടും ക്രൂരമായ കുറ്റവാളി, അതിക്രൂരമായ മാനസികാവസ്ഥയാണ് പ്രകടിപ്പിച്ചിരുന്നതെന്നു വ്യക്തമാകുന്നതാണ് ഇയാളുടെ സംഭവ ദിവസത്തെ ഇടപെടലുകളെന്നു അന്വേഷണ സംഘം വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളോളമായി അടുപ്പമുണ്ടായിരുന്ന, ഏതു നിമിഷവും വീട്ടിൽ എത്താൻ സാധിക്കുന്ന കുടുംബത്തെയാണ് അതിക്രൂരമായി ഇയാൾ കൊലപ്പെടുത്തിയത്. പ്രതിയുടെ ക്രൂരതയുടെ ആഴം തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പബ്ജി വീഡിയോ ഗെയിമിനു സമാനമായി ഒറ്റയടിയ്ക്കു തലയടിച്ചു പൊളിക്കുന്നതിനു സമാനമായാണ് പ്രതി കൊലപാതകം നടത്തിയിരിക്കുന്നത്.

29,000 രൂപ വിലയുള്ള ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നതെന്നു പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ രണ്ടു ക്രിമിനൽക്കേസുകൾ മകനുണ്ടായിരുന്നതായും പിതാവ് പറയുന്നു. മാളികേപ്പീടികയിൽ വച്ചു മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിലും, ബസിന്റെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച കേസും ഇയാളുടെ പേരിലുണ്ടെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. മകനെ നേരായ മാർഗത്തിൽ കൊണ്ടു വരാനുള്ള ശ്രമങ്ങൾ താൻ നടത്തിയിരുന്നതായും മകൻ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വന്നു കണ്ടിരുന്നതായും, താൻ തന്റെ സംശയങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നതായും പ്രതിയായ മുഹമ്മദ് ബിലാലിന്റെ പിതാവ് പൊലീസിനോടു പറഞ്ഞിരുന്നു. കമ്പി ഉപയോഗിച്ച് കൈകൾ കെട്ടിവച്ചതും, ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടയും, തലയ്ക്കു മാരകായി പരിക്കേൽപ്പിച്ചു കൊലപ്പെടുത്തിയതും പബ്ജി ഗെയിമിന്റെ അഡിക്ഷൻ കൊണ്ടാണ് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

മുഴുവൻ സമയത്തും ഫോണുമായാണ് മകൻ നടന്നിരുന്നതായും അച്ഛൻ പറയുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമ്പോൾ സംഭവത്തിൽ ഗെയിമിന്റെ സ്വാധീനം പൂർണമായും തള്ളിക്കളയാൻ സാധിക്കില്ല.