താഴത്തങ്ങാടി കൊലപാതകം: പ്രതി ബിലാലിനു മാനസിക രോഗമെന്ന സംശയത്തിൽ കോടതി: പ്രതി കഴിക്കുന്ന മരുന്നുകൾ ഹാജരാക്കാൻ പ്രതിഭാഗത്തിനു നിർദേശം; കേസ് ജൂലായ് ഒന്നിനു വീണ്ടും പരിഗണിക്കും; ബിലാൽ ജയിലിൽ നിന്നും പുറത്തേയ്‌ക്കെന്നു സൂചന

താഴത്തങ്ങാടി കൊലപാതകം: പ്രതി ബിലാലിനു മാനസിക രോഗമെന്ന സംശയത്തിൽ കോടതി: പ്രതി കഴിക്കുന്ന മരുന്നുകൾ ഹാജരാക്കാൻ പ്രതിഭാഗത്തിനു നിർദേശം; കേസ് ജൂലായ് ഒന്നിനു വീണ്ടും പരിഗണിക്കും; ബിലാൽ ജയിലിൽ നിന്നും പുറത്തേയ്‌ക്കെന്നു സൂചന

ക്രൈം ഡെസ്‌ക്

കോട്ടയം: താഴത്തങ്ങാടിയിൽ മോഷണം എന്ന ലക്ഷ്യത്തോടെ ദമ്പതിമാരെ ക്രൂരമായി ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിലാൽ ജയിലിനു പുറത്തിറങ്ങാൻ വഴിയൊരുങ്ങുന്നു. ബിലാലിനു മാനസിക രോഗമാണെന്നു തെളിയിക്കുന്ന രേഖകളും, ഇയാൾ കഴിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങളും ഹാജരാക്കാൻ കോടതി പ്രതിഭാഗത്തോട് ആവശ്യപ്പെട്ടു. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിഭാഗത്തോട് ഈ ആവശ്യം ഉന്നയിച്ചത്. ജൂലായ് ഒന്നിനു പ്രതിഭാഗം അഭിഭാഷകരുടെ വാദം കേൾക്കുന്നതിനായി കേസ് മാറ്റി വച്ചു.

ജൂൺ ഒന്ന് തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ദമ്പതിമാരെ ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനി മൻസിലിൽ മുഹമ്മദ് സാലി(65), ഭാര്യ ഷീബ (60) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഭാര്യ ഷീബ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇവരുടെ അയൽവാസിയായിരുന്ന താഴത്തങ്ങാടി വേളൂർ പാറപ്പാടം മാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് വ്യാഴാഴ്ച ഉച്ചയോടെ പരിഗണിച്ച കോടതിയാണ് കേസിൽ പ്രതിയ്ക്കു മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദം പരിഗണിച്ചത്. മുൻപും മാനസിക അസ്വാസ്ഥ്യത്തിനു പ്രതി ചികിത്സ തേടിയിട്ടുണ്ടെന്നാണ് കോടതിയിൽ വാദം ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതി ഇപ്പോൾ കഴിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങളും, ഇയാൾ മുൻപ് ചികിത്സയ്ക്കു വിധേനായതും അടക്കമുള്ള കാര്യങ്ങളുടെ രേഖകൾ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേ തുടർന്നു കേസ് ജൂലായ് ഒന്നിന് വീണ്ടും പരിഗണിക്കും. മുൻപ് പ്രതി മാനസിക രോഗ ചികിത്സയ്ക്കു വിധേയനായത് അടക്കമുള്ള വിശദാംശങ്ങൾ കോടതിയിൽ ജൂലായ് ഒന്നിനു ഹാജരാക്കും. ജൂലായ് ഒന്നിനു പ്രതിയുടെ ചികിത്സയുടെ വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നു പ്രതിയ്ക്കു വേണ്ടി കോടതിയിൽ ഹാജരായ അഡ്വ.വിവേക് മാത്യു വർക്കി അറിയിച്ചു. പ്രോസിക്യൂഷനും പൊലീസും നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി പ്രതിയുടെ മാനസിക നില പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് വ്യാഴാഴ്ച കോടതി കേസ് പരിഗണനയ്ക്കു എടുത്തത്.

കൊടും ക്രൂരമായ കുറ്റവാളിയായ പ്രതി മുൻപും മാനസിക രോഗത്തിനു ചികിത്സ തേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുൻപ് മാല മോഷണക്കേസിലും ബാറ്ററി മോഷണക്കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്. ഈ രണ്ടു കേസിലും ഇയാൾക്കു മാനസിക രോഗത്തിന്റെ ഇളവുകൾ ലഭിച്ചിട്ടുണ്ട്. ഇയാൾ കൃത്യമായി മരുന്നുകഴിക്കുന്നതിന്റെയും മുൻപ് ചികിത്സയ്ക്കു വിധേയനായതിന്റെയും രേഖകൾ ഹാജരാക്കിയാൽ ഒരു പക്ഷേ വിചാരണ പോലുമില്ലാതെ പ്രതിയെ കോടതി വിട്ടയച്ചേക്കുമെന്നാണ് സൂചന.