play-sharp-fill
കൊല്ലം കരുനാഗപ്പള്ളിയിൽ അപകടം ക്ഷണിച്ചുവരുത്തി കെഎസ്ആർടിസി ഡ്രൈവർമാർ;സിഗ്നല്‍ പോയിന്റിലെ ചുവപ്പ് ലൈറ്റ് തെളിഞ്ഞു നിന്നാലും;അത് ഗൗനിക്കാതെ      ബസെടുക്കുന്നു  ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുമെന്നു നാട്ടുകാർ

കൊല്ലം കരുനാഗപ്പള്ളിയിൽ അപകടം ക്ഷണിച്ചുവരുത്തി കെഎസ്ആർടിസി ഡ്രൈവർമാർ;സിഗ്നല്‍ പോയിന്റിലെ ചുവപ്പ് ലൈറ്റ് തെളിഞ്ഞു നിന്നാലും;അത് ഗൗനിക്കാതെ ബസെടുക്കുന്നു ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുമെന്നു നാട്ടുകാർ

സ്വന്തം ലേഖകൻ

കൊല്ലം: കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന് സമീപമുള്ള സിഗ്നല്‍ സംവിധാനം അപകടക്കെണിയാകുന്നു.സിഗ്നല്‍ ലംഘിച്ച്‌ വാഹനം ഓടിക്കുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാണ് അപകടം ക്ഷണിച്ച്‌ വരുത്തുകയാണെന്ന് യാത്രക്കാര്‍ . സിഗ്നല്‍ പോയിന്റിലെ ചുവപ്പ് ലൈറ്റ് പ്രകാശിച്ച്‌ കൊണ്ടിരുന്നാലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ അത് ഗൗനിക്കാതെ സ്റ്റാന്‍ഡിലേക്ക് പോകും.ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു.

ദിവസവും നൂറു കണക്കിന് ബസുകള്‍ കയറിയിറങ്ങുന്നതാണ് കരുനാഗപ്പള്ളി ഓപ്പറേറ്റിംഗ് സെന്റര്‍.
ഇവിടേക്ക് എത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ബഹു ഭൂരിപക്ഷവും സിഗ്നല്‍ നിയമം പാലിക്കാറില്ലെന്നാണ് ആക്ഷേപം. ടൗണിലെ ഗ്രാമീണ റോഡുകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പല ദിശയിലേക്കും തിരിഞ്ഞു പോകുന്നത് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുന്നിലൂടെയുള്ള സിഗ്നല്‍ പോയിന്റില്‍ എത്തിയ ശേഷമാണ്. സ്വകാര്യ വാഹനങ്ങളെല്ലാം കൃത്യമായി സിഗ്നല്‍ നിയമങ്ങള്‍ പാലിക്കുമ്ബോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളും സ്റ്റാന്‍ഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും സിഗ്നല്‍ നിയമം ലംഘിച്ചാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്നതിനാല്‍ മിക്ക സമയങ്ങളിലും കരുനാഗപ്പള്ളി ടൗണില്‍ ബ്ലോക്ക് അനുഭവപ്പെടാറുണ്ട്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്റെ മൂക്കിന്‍ തുമ്ബത്താണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 6.30 വരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു ഹോം ഗാര്‍ഡിന്റെ സേവനം ഇവിടെ ഉണ്ടാകാറുണ്ട്. നിയമം ലംഘിച്ച്‌ കടന്ന് പോകുന്ന വാഹനങ്ങളെ കുറിച്ച്‌ ഹോം ഗാര്‍ഡുകള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ തന്നെ നിയമം ലംഘിക്കുമ്ബോള്‍ എന്തു ചെയ്യണമെന്നാണ് ഹോം ഗാര്‍ഡുകള്‍ ചോദിക്കുന്നത്. സര്‍ക്കാരിന്റെ റോഡ് സുരക്ഷാ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്.അത് ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കണം.നാട്ടുകാ‌ര്‍