play-sharp-fill
“ജനൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് ചോരയൊലിപ്പിച്ച് പിടയുന്ന മകളെ.. എന്റെ മോൾക്ക് ഈ ഗതി വന്നല്ലോ! ; വർക്കലയിൽ 17കാരി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം മാറാതെ പിതാവ്

“ജനൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് ചോരയൊലിപ്പിച്ച് പിടയുന്ന മകളെ.. എന്റെ മോൾക്ക് ഈ ഗതി വന്നല്ലോ! ; വർക്കലയിൽ 17കാരി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം മാറാതെ പിതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വര്‍ക്കലയില്‍ 17 കാരി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം മാറാതെ നിൽക്കുകയാണ് സംഗീതയുടെ പിതാവ്. കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ട് തുറന്നു നോക്കിയ പിതാവ് കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ്. കഴുത്തിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നുവെന്നും നിറകണ്ണുകളോടെ ആ പിതാവ് പറയുന്നു.

” എന്താണ് അറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കതകിൽ പടപടാ ഇടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ജനൽ തുറന്ന് നോക്കിയപ്പോൾ എന്റെ മോളുടെ കൈയാണ് കണ്ടത്. മിണ്ടാൻ പറ്റിയിരുന്നില്ല. കതക് തുറന്ന് നോക്കിയപ്പോൾ കണ്ടത് ദേഹം മുഴുവൻ ചോരയൊലിപ്പിച്ച് നിൽക്കുന്ന മകളെ. കെട്ടിപ്പിടിച്ച് എന്തുപറ്റി എന്ന് ചോദിക്കുമ്പോൾ, അവൾ പിടക്കുകയായിരുന്നു. എന്റെ മോൾക്ക് ഈ ഗതി വന്നല്ലോ….’ വാക്കുകൾ മുഴുമിക്കാനാകാതെ പെൺകുട്ടിയുടെ പിതാവ് പൊട്ടിക്കരഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർക്കല വടശേരി സംഗീത നിവാസിൽ സംഗീതയാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തായ പള്ളിയ്ക്കല്‍ സ്വദേശി ഗോപു (20) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 1.30 വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സംഗീത രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.