തമിഴ്‌നാട്ടില്‍ എല്ലാ ജാതിക്കാര്‍ക്കും പൂജാരിമാരാകാം; അബ്രഹ്‌മണരായ 58 പേര്‍ക്ക് നിയമനം; സംസ്‌കൃതത്തിന് പകരം തമിഴിലും പ്രാര്‍ത്ഥന നടത്താം; സ്വപ്നസാക്ഷാത്കാരമെന്ന് സ്റ്റാലിൻ

തമിഴ്‌നാട്ടില്‍ എല്ലാ ജാതിക്കാര്‍ക്കും പൂജാരിമാരാകാം; അബ്രഹ്‌മണരായ 58 പേര്‍ക്ക് നിയമനം; സംസ്‌കൃതത്തിന് പകരം തമിഴിലും പ്രാര്‍ത്ഥന നടത്താം; സ്വപ്നസാക്ഷാത്കാരമെന്ന് സ്റ്റാലിൻ

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി മുതൽ എല്ലാ ജാതിക്കാര്‍ക്കും പൂജാരിമാരാകാം. എല്ലാ ജാതിയില്‍പെട്ടവര്‍ക്കും ക്ഷേത്ര പൂജാരിമാരാവാമെന്ന പദ്ധതി പ്രകാരം അബ്രഹ്‌മണരായ 58 പേര്‍ക്ക് പേര്‍ക്ക് നിയമനം നൽകി.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ സ്റ്റാലിന്‍ നിയമന ഉത്തരവുകള്‍ ഉദ്യോഗാർഥികൾക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിയാറിന്റെയും കരുണാനിധിയുടെയും സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടെന്നു ചടങ്ങില്‍ സംസാരിക്കവേ സ്റ്റാലിന്‍ പറഞ്ഞു.

1970ല്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി അബ്രാഹ്‌മണര്‍ക്കും ക്ഷേത്രത്തില്‍ പൂജാരിമാരാകമെന്ന നിയമം പാസാക്കിയിരുന്നു. എന്നാൽ, കേസുകളും എതിർപ്പുകളും കാരണം പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ക്ഷേത്രങ്ങളില്‍ സംസ്‌കൃതത്തിന് പകരം തമിഴില്‍ പ്രാര്‍ത്ഥന നടത്താമെന്ന ഉത്തരവും സ്റ്റാലിന്‍ അധികാരത്തിലെത്തിയതിന് ശേഷം ഇറക്കിയിരുന്നു.

സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികള്‍ക്കൊപ്പം ജാതിവാല്‍ ഒഴിവാക്കാനുള്ള വിപ്ലവകരമായ തീരുമാനവും സ്റ്റാലിന്‍ സ്വീകരിച്ചിരുന്നു.