രണ്ട് ദിവസത്തില്‍ തമിഴ്നാട്ടില്‍ അത്ഭുതം…! ഒഴുകിയെത്തിയത് ഏഴ് ലക്ഷം കോടിയോളം നിക്ഷേപം; 27 ലക്ഷം തൊഴിലവസരം; ഇത് സ്റ്റാലിൻ മാജിക്
ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപ സംഗമം വമ്പൻ വിജയം.
ആഗോളതലത്തിലെയും രാജ്യത്തെയും വൻകിട കമ്ബനികള്‍ അമ്ബരപ്പിക്കുന്ന നിക്ഷേപമാണ് രണ്ട് ദിവസങ്ങളിലായി തമിഴ് നാട്ടില്‍ പ്രഖ്യാപിച്ചത്.
ആഗോള നിക്ഷേപ സംഗമം വമ്ബൻ വിജയമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെ രംഗത്തെത്തി. ഏകദേശം ഏഴ് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം ഉറപ്പായെന്നാണ് സംഗമത്തിനൊടുവില്‍ സംസാരിച്ച സ്റ്റാലിൻ വിവരിച്ചത്.
കൃത്യമായി പറഞ്ഞാല്‍ 6,64,180 കോടിയുടെ ധാരണാപത്രം വിവിധ കമ്ബനികളുമായി ഒപ്പിട്ടെന്നാണ് തമിഴ് നാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ലക്ഷ്യമിട്ടത് 5 ലക്ഷം കോടിയായിരുന്നെന്നും 6,64,180 കോടിയുടെ ധാരണാപത്രം ഒപ്പിടാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും എം കെ സ്റ്റാലിൻ വിവരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
27 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 14.5 ലക്ഷം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും തമിഴ് നാടിന് വലിയ മാറ്റമാകും ആഗോള നിക്ഷേപ സംഗമം പ്രദാനം ചെയ്യുകയെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.