video
play-sharp-fill

പുതുപ്പള്ളിയുടെ വികസന മുരടിപ്പ് : ഉമ്മൻ ചാണ്ടിയുടെ വസതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ കോട്ടയം : അൻപതു വർഷത്തിലേറെയായി പുതുപ്പള്ളി എംഎൽഎയായും 7 വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും ഇരുന്ന ഉമ്മൻ ചാണ്ടിയുടെ കപട വാഗ്ദാനങ്ങളെ പൊതുജനമധ്യത്തിൽ തുറന്നു കാണിക്കുന്നതിനായി ഉമ്മൻ ചാണ്ടിയുടെ പുതുപ്പളിയിലെ വസതിയിലേക്ക് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി ഫെബ്രുവരി 14 ഞായർ രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. വാകത്താനംപനച്ചിക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനായി 34 വർഷങ്ങൾക്കു മുൻപ് പണി ആരംഭിച്ച പാലക്കാലുങ്കൽ പാലം, കോടികൾ പാഴാക്കി വെറും 5 തൂണുകൾ മാത്രം വെള്ളത്തിൽ നിർത്തി ഉപേക്ഷിച്ച അയർക്കുന്നം പാറക്കടവ് പാലം, […]

കോടിമത പാലം പണിയുടെ പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരണം : പാലത്തിൽ കയറി യുവമോർച്ചയുടെ പ്രധിഷേധം

സ്വന്തം ലേഖകൻ കോട്ടയം : ആറു വർഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ച കോടിമതപാലം ഇതുവരെയും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചു യുവമോർച്ച കോടിമത പാലത്തിനു മുകളിൽ കയറി ധർണ നടത്തി. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിത്യസ്മാരകമായി നിൽക്കുന്ന കോടിമത പാലം പണിയുടെ പിന്നിലെ അഴിമതികൾ പുറത്തു കൊണ്ടുവരണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. പൊതുജനത്തിന്റെ അഞ്ചേമുക്കാൽകോടി രൂപയാണ് കോട്ടയം എംഎൽഎ ദൂർത്തടിച്ചു കളഞ്ഞതെന്നും രണ്ടരലക്ഷം പേർക്ക് വീട് നൽകി എന്ന് വീമ്പു പറയുന്ന പിണറായി സർക്കാരിനും, ആയിരം പേർക്ക് വീട് നൽകും എന്ന് പറയുന്ന കോൺഗ്രെസ്സുകാർക്കും പാലം […]

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയുള്ള യുവമോർച്ചയുടെ എംജി യൂണിവേഴ്സിറ്റി മാർച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി : യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാലിനു ഗുരുതര പരിക്ക്

സ്വന്തം ലേഖകന്‍ കോട്ടയം: മൂവായിരത്തോളം വരുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ എംജി യൂണിവേഴ്‌സിറ്റിക്ക് മുൻപിൽ യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാലിനു ഗുരുതര പരിക്ക്. യുവമോർച്ച സംസ്ഥാന വ്യാപകമായി സർവകലാശാലകളിലേക്ക് ഇന്ന് മാർച്ച്‌ സംഘടിപ്പിച്ചിരുന്നു. പീഎസ്സിയെയെ നോക്കുകുത്തി ആക്കി ഇടതുപക്ഷം ഭരിക്കുമ്പോൾ കാണിക്കുന്ന അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളാണ് യുവമോർച്ച സംസ്ഥാനമെമ്പാടും നടത്തുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.പ്രമീള ദേവി മാർച്ച് ഉദ്ഘടനം ചെയ്തു. യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി […]

കോട്ടയത്ത് യുവമോർച്ച പ്രതിഷേധത്തിൽ സംഘർഷം : ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ; ബി.ജെ.പി പ്രവർത്തകർ എം.സി റോഡ് ഉപരോധിക്കുന്നു : വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോട്ടയത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധത്തിൽ സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. വീഡിയോ ഇവിടെ കാണാം – സംഘർഷാവസ്ഥയെ തുടർന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതേ തുടർന്ന് ബിജെപി പ്രവർത്തകർ എം സി റോഡ് ഉപരോധിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് എബിവിപി പ്രവർത്തകർ അൽപസമയത്തിനകം കളട്രേറ്റിലേക്ക് മാർച്ച് നടത്തും. ഇതിനുള്ള എല്ലാവിധ […]