സുറുമ എഴുതിയ മിഴികളില്‍ കവിത എഴുതിയ കേച്ചേരി…! യൂസഫലി കേച്ചേരിയുടെ ഓർമകൾക്കിന്ന് 8 വയസ്സ്
സ്വന്തം ലേഖകൻ കവിത എഴുതാൻ വേണ്ടിയാണ് യൂസഫലി കേച്ചേരി ജീവിച്ചതുതന്നെ. എന്നാൽ ജീവിക്കാൻ വേണ്ടി അദ്ദേഹത്തിന് സിനിമാഗാനങ്ങളും എഴുതേണ്ടിവന്നു. കവിതയെ സാധാരണക്കാരനോട് അടുപ്പിച്ച അദ്ദേഹം സിനിമാ ഗാനങ്ങളെ പണ്ഡിതരുടെയും പ്രിയപ്പെട്ട സാഹിത്യമാക്കി. അതിനദ്ദേഹത്തെ സഹായിച്ചത് സംസ്കൃതം എന്ന ദേവഭാഷയും. ദേവൻമാരുടെ ഭാഷയാണെങ്കിലും മൃതഭാഷ കൂടിയാണ് സംസ്കൃതം. സംസാരിക്കപ്പെടാതെ, എഴുതപ്പെടാതെ പുതിയ കാലത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന, ഗവേഷകർക്കുപോലും കടുകട്ടിയായ സംസ്കൃതത്തിൽ പാട്ടെഴുതാൻ ധൈര്യം കാണിച്ച ഒരേയൊരു മലയാള കവിയും യൂസഫലി തന്നെ. പാട്ടിന്റേയും കവിതകളുടേയും ലോകത്തുനിന്ന് കവി വിടവാങ്ങിയത് 2015 മാര്‍ച്ച് 21നാണ്. യൂസഫലി കേച്ചേരിയുടെ […]