play-sharp-fill

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ പാടില്ലെന്ന് ഉത്തരവ്; യുട്യൂബ് വരുമാനം പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരെന്ന് വാദം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് ഉത്തരവ്.ആളുകള്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുമ്പോള്‍ അതില്‍ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ് എന്ന വാദമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഇന്‍റര്‍നെറ്റിലോ, സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ […]

കാറിൽ ലഹരിമരുന്നും,ആയുധങ്ങളും ;യൂട്യൂബര്‍ ഉൾപ്പടെ രണ്ടുപേർ എക്സൈസ് പിടിയിൽ

പാലക്കാട്‌ : കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്ലോഗർ ഉൾപ്പെടെ രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. യൂട്യൂബര്‍ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്.വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പാലക്കാട് ചന്ദ്രനഗറിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. സുഹൃത്തിനൊപ്പം ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എക്സൈസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ വാഹനം ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍, […]