പാലാരിവട്ടം അപകടം : മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ കളക്ടറുടെ ഉത്തരവ്
സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ പിഡബ്ലുഡി, ജല അതോറിറ്റി എന്നിവരോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ച് റോഡ് അടിയന്തരമായി പൂർവ സ്ഥിതിയിലാക്കാനും വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു.ഇതേ തുടർന്ന് അർദ്ധരാത്രിയേടെതന്നെ അപകടത്തിനിടയാക്കിയ കുഴി അടച്ചു. ഇന്നലെ രാവിലെയാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം അപകടം ഉണ്ടായത്. […]