പാലാരിവട്ടം അപകടം : മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ കളക്ടറുടെ ഉത്തരവ്

പാലാരിവട്ടം അപകടം : മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ കളക്ടറുടെ ഉത്തരവ്

 

സ്വന്തം ലേഖിക

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണ ചുമതല.

സംഭവത്തിൽ പിഡബ്ലുഡി, ജല അതോറിറ്റി എന്നിവരോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ച് റോഡ് അടിയന്തരമായി പൂർവ സ്ഥിതിയിലാക്കാനും വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു.ഇതേ തുടർന്ന് അർദ്ധരാത്രിയേടെതന്നെ അപകടത്തിനിടയാക്കിയ കുഴി അടച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെയാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം അപകടം ഉണ്ടായത്. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണു ബൈക്ക് യാത്രികനായിരുന്ന പറവൂർ സ്വദേശി യദു ലാൽ ആണ് മരിച്ചത്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം ഒൻപത് മാസത്തിലേറെയായി ഉണ്ടായ കുഴി അടക്കുന്നതിനുള്ള നടപടികൾ വൈകുകയായിരുന്നു.

Tags :